08:36pm 12 November 2026
NEWS
ക്രൈസ്തവ സഭകൾക്കെതിരെ രൂക്ഷ വിമർശനവുമായി ആർഎസ്എസ് മുഖപത്രം
13/04/2026  09:22 PM IST
NILA
ക്രൈസ്തവ സഭകൾക്കെതിരെ രൂക്ഷ വിമർശനവുമായി ആർഎസ്എസ് മുഖപത്രം

കൊച്ചി: ക്രൈസ്തവ സഭകൾക്കെതിരെ രൂക്ഷ വിമർശനവുമായി ആർഎസ്എസ് മുഖപത്രമായ കേസരി.  ‘സഭകൾ വിരട്ടുന്നത് ആരെ’ എന്ന തലക്കെട്ടിൽ ജി കെ സുരേഷ് ബാബു എഴുതിയ ലേഖനത്തിലാണ് സഭകളുടെ രാഷ്ട്രീയ നിലപാടുകളെ ചോദ്യം ചെയ്യുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടാൻ ബിജെപി നേതൃത്വത്തോട് പരസ്യമായി ഒട്ടുകയും പിന്നീട് രഹസ്യമായി കുത്തുകയും ചെയ്യുന്ന നിലപാടാണ് ക്രൈസ്തവ സഭകൾക്കെന്നാണ് ലേഖനത്തിലെ പ്രധാന വിമർശനം. 

മെത്രാന്മാരും സഭാ നേതൃത്വവും ചരിത്രപരമായി ബിജെപിക്ക് പിന്തുണ നൽകിയിട്ടില്ലെന്നും, മറിച്ച് സംഘപരിവാർ ആശയധാരയ്ക്കെതിരെ നിലകൊണ്ടവരാണെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു. എഫ്‌സിആർഎ നിയമഭേദഗതിക്കെതിരെ സഭകൾ ഇപ്പോൾ ശക്തമായി രംഗത്തെത്തുന്ന നിലപാടിനെയും ലേഖനം വിമർശിക്കുന്നു.

മതപരിവർത്തന പ്രവർത്തനങ്ങളാണ് ഇരുപക്ഷങ്ങൾക്കിടയിലെ അകലം വർധിക്കാൻ കാരണമായതെന്നും, കേരളത്തിൽ നിന്നുള്ള പുരോഹിതന്മാരും കന്യാസ്ത്രീകളുമാണ് ലോകമെമ്പാടും മതപരിവര്‍ത്തന ശ്രമങ്ങള്‍ക്ക് ആക്കംകൂട്ടുകയും നയിക്കുകയും ചെയ്യുന്നതെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. 

തിരഞ്ഞെടുപ്പ് സമയത്ത് വോട്ടിനെ സ്വാധീനിക്കാൻ ഇത്തരം വിഷയങ്ങൾ ഉയർത്തുന്ന പ്രവണത ശരിയല്ലെന്നും, ബിജെപിയുടെ വളർച്ച പ്രത്യേക വോട്ട് ബാങ്കുകളിൽ ആശ്രയിച്ചല്ലെന്നുമാണ് ലേഖനം വ്യക്തമാക്കുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയം നേരിടാൻ ഹിന്ദു സമൂഹം സജ്ജമാകണമെന്നും മുന്നറിയിപ്പോടെ ലേഖനം അവസാനിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img