02:56pm 12 November 2026
NEWS
​ഇരവിപുരം പിടിക്കാൻ പ്രേമചന്ദ്രന്റെ മകൻ? അണിയറയിൽ നിന്ന് പോർക്കളത്തിലേക്ക് കാർത്തിക് പ്രേമചന്ദ്രൻ; ആർ.എസ്.പിയിൽ ചർച്ച സജീവം
08/01/2026  06:21 AM IST
സുരേഷ് വണ്ടന്നൂർ
​ഇരവിപുരം പിടിക്കാൻ പ്രേമചന്ദ്രന്റെ മകൻ? അണിയറയിൽ നിന്ന് പോർക്കളത്തിലേക്ക് കാർത്തിക് പ്രേമചന്ദ്രൻ; ആർ.എസ്.പിയിൽ ചർച്ച സജീവം

കൊല്ലം: ആർ.എസ്.പിയുടെ കരുത്തുറ്റ പോരാളി എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രൻ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്തെ ആർ.എസ്.പിയുടെ ഉറച്ച കോട്ടയായ ഇരവിപുരം മണ്ഡലത്തിൽ കാർത്തികിനെ സ്ഥാനാർത്ഥിയാക്കാൻ പാർട്ടിക്കുള്ളിൽ ഗൗരവകരമായ ചർച്ചകൾ ആരംഭിച്ചു. കഴിഞ്ഞ പത്ത് വർഷമായി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതിൽ അച്ഛന്റെ വലംകൈയ്യായി നിന്ന കാർത്തിക്, ഇത്തവണ നേരിട്ട് ജനവിധി തേടുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.

​തിരഞ്ഞെടുപ്പുകളിലെ 'സൈലന്റ് കില്ലർ'

​പുതുമുഖമെന്ന് തോന്നിക്കുമെങ്കിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കാർത്തികിന് കൃത്യമായ അനുഭവസമ്പത്തുണ്ട്.
​പ്രേമചന്ദ്രന്റെ വിജയശില്പി: 2014 മുതൽ കൊല്ലം ലോക്‌സഭാ മണ്ഡലത്തിൽ എൻ.കെ. പ്രേമചന്ദ്രൻ നടത്തിയ മൂന്ന് പടയോട്ടങ്ങളിലും പ്രചാരണ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിച്ചത് കാർത്തിക് ആയിരുന്നു. സോഷ്യൽ മീഡിയ ഏകോപനം മുതൽ താഴെത്തട്ടിലെ പ്രവർത്തനങ്ങൾ വരെ കാർത്തികിന്റെ മേൽനോട്ടത്തിലായിരുന്നു നടന്നത്.

​ഷിബു ബേബി ജോണിന്റെ സഹായി: ചവറയിൽ ഷിബു ബേബി ജോണിന് വേണ്ടിയും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും മുന്നണിയുടെ വിജയത്തിനായി കാർത്തിക് സജീവമായി രംഗത്തുണ്ടായിരുന്നു.

​ഇരവിപുരത്തെ പോരാട്ടം

​കൈവിട്ടുപോയ ഇരവിപുരം മണ്ഡലം തിരിച്ചുപിടിക്കാൻ യുവത്വത്തിനും ജനകീയതയ്ക്കും മുൻഗണന നൽകാനാണ് ആർ.എസ്.പി തീരുമാനം. കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളേജിലെ അധ്യാപകൻ കൂടിയായ കാർത്തികിന് യുവവോട്ടർമാർക്കിടയിലുള്ള സ്വാധീനം ഗുണകരമാകുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു. ഷിബു ബേബി ജോണിന്റെ പിന്തുണയും കാർത്തികിനുണ്ട്. ഇരവിപുരത്ത് മകൻ സ്ഥാനാർത്ഥിയാകുന്നതിനോട് പ്രേമചന്ദ്രൻ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലെങ്കിലും അന്തിമ തീരുമാനം പാർട്ടിയുടേതായിരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img