02:09am 13 November 2026
NEWS
സംസ്ഥാന സെക്രട്ടറിക്ക് ചവറയിൽ മത്സരിക്കണം; ആർഎസ്പിയിൽ വീണ്ടും നേതൃമാറ്റം
21/02/2026  11:19 AM IST
nila
സംസ്ഥാന സെക്രട്ടറിക്ക് ചവറയിൽ മത്സരിക്കണം; ആർഎസ്പിയിൽ വീണ്ടും നേതൃമാറ്റം

കൊല്ലം: ഷിബു ബേബിജോൺ ആർഎസ്പി സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഒഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ചവറയിൽ മത്സരിക്കുന്നതിനായാണ് ഷിബു ബേബിജോൺ സ്ഥാനമൊഴിഞ്ഞത്. മുതിർന്ന നേതാവ് എഎ അസീസാകും സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിർവഹിക്കുക. ഇന്നലെ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ ആർഎസ്പി മത്സരിക്കുന്ന മണ്ഡലങ്ങൾ സംബന്ധിച്ച ചർച്ചകൾ കോൺഗ്രസ് നേതൃത്വവുമായി മറ്റന്നാൾ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തുന്ന ‘പുതുയുഗ യാത്ര’യുടെ ഭാഗമായി ഇടുക്കിയിൽ വച്ചാണ് ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ആറ്റിങ്ങൽ, മട്ടന്നൂർ മണ്ഡലങ്ങൾ ഒഴിവാക്കി വിജയ സാധ്യത കൂടുതലുള്ള സീറ്റുകൾ നൽകണമെന്നതാണ് ആർഎസ്പിയുടെ ആവശ്യം. ഇതിൽ ഏതെങ്കിലും ഒരു സീറ്റെങ്കിലും മാറ്റി നൽകാൻ സാധ്യതയുണ്ടെന്ന സൂചനകളും ഉയർന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ചടയമംഗലം മണ്ഡലമാണ് ആർഎസ്പി നേതൃത്വം പ്രധാനമായി പരിഗണിക്കുന്നത്. സീറ്റ് ലഭിച്ചാൽ ആർഎസ്പിയിൽ ചേർന്ന സിപിഐ നേതാവ് മുസ്‌തഫയെ സ്ഥാനാർഥിയാക്കാമെന്ന് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ, മുസ്ലിം ലീഗ് പുനലൂരിന് പകരം ആവശ്യപ്പെട്ട സീറ്റുകളിൽ ഒന്നും ചടയമംഗലമാണ്.

അതേസമയം, ചവറയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺയും കുന്നത്തൂരിൽ കഴിഞ്ഞ തവണ മത്സരിച്ച യുവനേതാവ് ഉല്ലാസ് കോവൂരും പ്രചരണം ആരംഭിച്ചിട്ടുണ്ട്. ഇരവിപുരം മണ്ഡലത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് മണ്ഡലം കമ്മിറ്റിയുടെ നിർദേശങ്ങളും പരിഗണിക്കുമെന്നാണ് ധാരണ. ഇവിടെ എൻ. കെ. പ്രേമചന്ദ്രന്റെ മകൻ കാർത്തിക് പ്രേമചന്ദ്രന്റെ പേരും ചർച്ചയിലാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img