08:39am 13 November 2026
NEWS
കിഴക്കമ്പലം പഞ്ചായത്തിൽ 25 കോടി രൂപ നീക്കിയിരുപ്പ് ഐക്കരനാട് പഞ്ചായത്തിൽ 12 കോടി ഈ തുകയുടെ വിഹിതം ജനങ്ങൾക്ക് തിരിച്ചു നൽകാൻ ട്വന്റി 20
31/03/2025  09:10 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കിഴക്കമ്പലം പഞ്ചായത്തിൽ 25 കോടി രൂപ നീക്കിയിരുപ്പ് ഐക്കരനാട് പഞ്ചായത്തിൽ 12 കോടി ഈ തുകയുടെ വിഹിതം ജനങ്ങൾക്ക് തിരിച്ചു നൽകാൻ ട്വന്റി 20

കിഴക്കമ്പലം,ഐക്കരനാട് പഞ്ചായത്തുകളിൽ വൈദ്യുതി ബില്ലും പാചക വാതക വിലയും ഇരുട്ടടിയാകാതെ ജനങ്ങൾക്ക് ട്വന്റി 20 യുടെ രക്ഷാ കവചം രണ്ടു പഞ്ചായത്തുകളിലുമുള്ളവരുടെ വൈദ്യതി ബില്ലിന്റെ 25 ശതമാനം ഇനി കാൽ പഞ്ചായത്ത് നൽകും പാചക വാതക സിലിണ്ടർ വിലയുടെ 25 ശതമാനവും ഇനി മുതൽ പഞ്ചായത്തുകൾ വഹിക്കും പഞ്ചായത്തിന്റെ തനതു വരുമാനത്തിന്റെ മിച്ച ഫണ്ടിൽ നിന്നാകും ഈ പണം വിനിയോഗിക്കുക വൈദ്യുതി ബില്ലിന്റെയും പാചകവാതക ബില്ലിന്റെയും 25 ശതമാനം ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്കു നേരിട്ട് നൽകുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക മുഴുവൻ വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും പൂർത്തിയാക്കിയ ശേഷവും 25 കോടി രൂപയാണ് കിഴക്കമ്പലം പഞ്ചായത്തിന്റെ നിക്കിയിരുപ്പ് ഐക്കരനാട്ടിൽ 12 കോടി രൂപയും സംസ്ഥാനത്തു ആദ്യമായാണ് ഇത്രയും ഉയർന്ന തുക പഞ്ചായത്തുകളിൽ നീക്കിയിരുപ്പായി വരുന്നത്

പഞ്ചായത്ത് രാജ് ആക്‌ട് പ്രകാരം ദാരിദ്യ നിർമാർജനം ജനങ്ങളുടെ സാമ്പത്തിക സാമൂഹ്യ നിലവാരം ഉയർത്തുക എന്നത്, അതാരു പഞ്ചായത്തുകളുടെ കടലവും ഭരണഘടനാപരമായ ഉത്തരവാദിത്തവുമാണ് പദ്ധതിയുടെ തുടക്കം എന്നാ നിലയിലാണ് വൈദ്യുതി ബില്ലും പാചക വാതക വിലയും ആദ്യ ഘട്ടത്തിൽ 2018 ആയി നിജപ്പെടുത്തിയിരിക്കുന്നത് ഇത് ഘട്ടം ഘട്ടമായി 10% ആയി ഉയർത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. വെള്ള റേഷൻ കാർഡ് ഒഴികെയുള്ള എല്ലാ കാർഡ് ഉടമകൾക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കും രണ്ടു പഞ്ചായത്തുകളിലേയും 75 ശതമാനത്തോളം കൂടുംബങ്ങൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം കിട്ടും.

ഇതിനുപുറമെ പഞ്ചായത്തുകളിലെ കാൻസർ രോഗികൾക്ക് പ്രതിമാസം 1000 രൂപ വിതം ധന സഹായം നൽകും പകർച്ചവ്യാധികൾ തടയുന്നതിനായി എല്ലാ വീടുകളിലും മോസ്ക്വിറ്റോ ബാറ്റുകൾ നൽകും 100% മാലിന്യ നിർമാർജനം നടപ്പാക്കുന്നതിനായി എല്ലാ വീടുകളിലും ബയോ ബിൻ വിതരണം കൂടാതേ ഓരോ കുടുംബങ്ങളുടെയും ആവശ്യത്തിനനുസരിച്ചു ഫലവൃക്ഷകൾ പച്ചക്കറി തൈകൾ മുട്ട കോഴികൾ എന്നിവയും സ്‌കൂൾ/കോളേജ് വിദ്യാർത്ഥികൾക്ക് സ്റ്റഡി ടേബിൾ, വ്യദ്ധജനങ്ങൾക്കു കട്ടിൽ തുടങ്ങി 71 കോടി രൂപയുടെ പദ്ധതികളാണ് ഈ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ ഇലക്ട്രിക്ക് പോസ്റ്റുകളിലും കത്തുന്ന LED സ‌ീറ്റ് ലൈറ്റ് എന്ന പദ്ധതി കേരളത്തിൽ ആദ്യമായി പൂർണമായും നടപ്പാക്കിയത് കിഴക്കമ്പലം ഐക്കാരനാട് പഞ്ചായത്തുകളിലാണ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img