
തിരുവനന്തപുരം:സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുമ്പോഴും മുഖ്യമന്ത്രിയുടെ പ്രസംഗം പുസ്തകരൂപത്തിൽ അച്ചടിക്കാൻ കോടികൾ ചെലവഴിച്ച് വൻ ധൂർത്ത് . ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടി പ്രസംഗത്തിന്റെ 47 ലക്ഷം കോപ്പികൾ പുസ്തക രൂപത്തിൽ അച്ചടിച്ച വകയിൽ കേരള ബുക്സ് & പബ്ലിക്കേഷൻ സൊസൈറ്റിക്ക് (KBPS) പ്രതിഫല കുടിശ്ശികയായി എൺപത്തിയഞ്ച് ലക്ഷം രൂപ നൽകാൻ സർക്കാർ ഉത്തരവിറക്കി.
കോടികളുടെ കണക്കുകൾ:
ആകെ പ്രതിഫലം: 18% ജി.എസ്.ടി. ഉൾപ്പെടെ 3,82,67,400 രൂപയാണ് മൂന്ന് കോടി എൺപത്തി രണ്ട് ലക്ഷത്തി അറുപത്തി ഏഴായിരത്തി നാനൂറ് രൂപയാണ് KBPS ആവശ്യപ്പെട്ടത്.
ആദ്യം നൽകിയത്. നേരത്തെ ഒരു കോടി രൂപ 1,00,00,000രൂപ KBPS-ന് ലഭ്യമാക്കിയിട്ടുണ്ട്.
ബാക്കി കുടിശ്ശിക ഇതിന്റെ പ്രതിഫല കുടിശ്ശികയായി 2,82,67,400 രൂപ ഇപ്പോഴും നൽകാനുണ്ട്.
ഇപ്പോൾ അനുവദിച്ചത്: ഈ കുടിശ്ശികയിനത്തിൽ നിന്നാണ് നടപ്പുസാമ്പത്തിക വർഷത്തെ (2025-26) 'Publicity Materials- NP' എന്ന ശീർഷകത്തിൽ നിന്നാണ് 5,00,000രൂപ നൽകാൻ ഉത്തരവായത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ഈ ഘട്ടത്തിൽ, 47 ലക്ഷം കോപ്പികൾ അച്ചടിച്ച് വിതരണം ചെയ്യാനുള്ള തീരുമാനം അനാവശ്യ ധൂർത്താണെന്നാണ് പ്രധാന വിമർശനം. 2024 ജനുവരി 31-ന് നിയമസഭയിൽ നൽകിയ മറുപടി പ്രസംഗമാണ് ഇത്രയും കോപ്പികൾ അച്ചടിച്ചതെന്നതും ശ്രദ്ധേയമാണ്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് (സി) വകുപ്പാണ് 2025 ഒക്ടോബർ 18-ന് ഈ തുക അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ബാക്കിയുള്ള പ്രതിഫല കുടിശ്ശികയായ ഏകദേശം രണ്ട് കോടി രൂപയോളം ഇനിയും നൽകേണ്ടി വരും.











