04:15pm 12 November 2026
NEWS
റെയിൽവേ സ്റ്റേഷനിൽ ആർ പി എഫിൻ്റെ വമ്പൻ കഞ്ചാവ് വേട്ട. ഒറീസ്സാ സ്വദേശി അറസ്റ്റിൽ
12/01/2026  09:38 PM IST
nila
റെയിൽവേ സ്റ്റേഷനിൽ ആർ പി എഫിൻ്റെ വമ്പൻ കഞ്ചാവ്  വേട്ട. ഒറീസ്സാ സ്വദേശി അറസ്റ്റിൽ


ചെങ്ങന്നൂർ: കോട്ടയം റെയിൽവേ സ്റ്റേഷൻ വഴി നാഗർകോവിലിന് പോകുന്ന ഗുരുദേവ്  എക്സ്പ്രസ് രണ്ടാമത്തെ  പ്ലാറ്റ്ഫോമിൽ നിന്ന്  പുറപ്പെട്ടശേഷം  സംശയാസ്പദമായ രീതിയിൽ ലിഫ്റ്റ്ന് സമീപം കണ്ട 23 വയസ്സുള്ള ഓറീസ്സാ സ്വദേശി ചന്ദൻ നായിക്കിനെ
 ആണ് 13 കിലോ  കഞ്ചാവുമായി  ആർ പി എഫ്  ക്രൈം ഇൻ്റെലിജൻസ് ബ്രാഞ്ചിന്റെ പിടിയിലായത്.
 ക്രൈം ഇന്റെലിജൻസ്, ആർ പി എഫ്
 കോട്ടയം, ഗവ: റെയിൽവേ പോലീസ് കോട്ടയം എന്നിവർ  സംയുക്തമായി നടത്തിയ മിന്നൽ  പരിശോധനയിലാണ് പ്രതി വലയിലായത്. ഓറീസ്സയിലെ ഓലംമ്പാ ഗ്രാമത്തിൽ നിന്നും വാങ്ങിയ കഞ്ചാവ്  2 ബാഗുകളിലാക്കി കോട്ടയത്ത് എത്തിയ പ്രതി ലിഫ്റ്റ് വഴി  പുറത്തേക്ക്  കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. വിപണിയിൽ ആറരലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവ് ചെറുപൊതികളാക്കി വടക്കേ ഇന്ത്യൻ സംസ്ഥാന തൊഴിലാളികൾക്ക് മറിച്ചു വിൽക്കുമ്പോൾ ലഭിക്കുന്ന അമിത ലാഭത്തിനായിരിക്കും  ഇത്  കൊണ്ടുവന്നതെന്ന്  സംശയിക്കുന്നു. ഇയാൾ ഇതിനു മുൻപും ഇതുപോലെ  കേരളത്തിലേക്ക് കഞ്ചാവ് കൊണ്ടു വന്നിട്ടുണ്ടോ എന്നുള്ള വിവരങ്ങളും ക്രൈം ഇൻ്റെലിജൻസ് ഉദ്യോഗസ്ഥർ  ശേഖരിച്ചിട്ടുണ്ട്.  ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ 
മുഹമ്മദ് ഹനീഫയുടെ നിർദ്ദേശത്താൽ 
ക്രൈം ഇൻ്റലിജൻസ് ഇൻസ്പെക്ടർ ജിപിൻ ഏ ജെ
 യുടെ പ്രത്യേക മേൽനോട്ടത്തിൽ  ജി ആർ പി എസ് ഐ റെജി ജോസഫ്, ക്രൈം 
ഇൻ്റലിജൻസ് ഉദ്യോഗസ്ഥരായ പ്രെയ്സ് മാത്യു, എൻ ഏ സന്തോഷ്,
ഫിലിപ്സ് ജോൺ, സിജോ സേവ്യർ, എസ് വി ജോസ്, ശരത്ത്, എന്നിവടങ്ങിയ സംഘമാണ് പ്രതിയെ   വലയിലാക്കിയത്. കഴിഞ്ഞ വർഷം മാത്രം 570 കിലോ കഞ്ചാവും 45 പ്രതികളേയും  ആർ പി എഫ് ക്രൈം ഇൻ്റലിജൻസ് പിടികൂടിയിട്ടുണ്ട്..ന്യൂ ഇയർ വിപണിയിൽ ലഹരിയുടെ ഉപയോഗം ഇപ്പോഴും ശക്തമാണ് എന്നതിൻ്റെ തെളിവാണ്  കഞ്ചാവ് വേട്ട എന്നും,കൂടാതെ   ട്രെയിനുകളിലും, പ്ലാറ്റ്ഫോമുകളിലും പ്രത്യേക   പരിശോധനകൾ ശക്തമായി തുടരുമെന്നും  ക്രൈം ഇൻ്റെലിജൻസ് ഇൻസ്പെക്ടർ ജിപിൻ എ ജെ
 അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.