07:44am 02 May 2026
NEWS
ആലുവാ റെയിൽവേ സ്റ്റേഷനിൽ ആർ പി എഫിൻ്റെ വമ്പൻ കഞ്ചാവ് വേട്ട
07/04/2026  08:34 PM IST
nila
ആലുവാ  റെയിൽവേ സ്റ്റേഷനിൽ  ആർ പി എഫിൻ്റെ വമ്പൻ കഞ്ചാവ്  വേട്ട

ചെങ്ങന്നൂർ: ആലുവാ  റെയിൽവേ സ്റ്റേഷനിൽ  ആർ പി എഫിൻ്റെ വമ്പൻ കഞ്ചാവ്  വേട്ട.മുർഷീദബാദ്  സ്വദേശി അറസ്റ്റിൽ
ആലുവാ റെയിൽവേ സ്റ്റേഷൻവഴി തിരുവനന്തപുരത്തേക്ക് പോകുന്ന ഷാലിമാർ     എക്സ്പ്രസ് ഒന്നാമത്തെ  പ്ലാറ്റ്ഫോമിൽ നിന്ന്  പുറപ്പെട്ടശേഷം  സംശയാസ്പദമായ രീതിയിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ മേൽപ്പാലത്തിന് സമീപം  കണ്ട 32 വയസ്സുള്ള  ബിശ്വജിത്ത് മണ്ഡൽ  എന്ന ബംഗാൾ മുർഷീദബാദ്  സ്വദേശിയാണ് 30  കിലോ  കഞ്ചാവുമായി  ആർ പി എഫ്
ക്രൈം ഇൻ്റലിജൻസ് ബ്രാഞ്ചിന്റെ പിടിയിലായത്.
ആർ പി എഫ്
 ക്രൈം ഇന്റലിജൻസ് തിരുവനന്തപുരം, ആർ പി എഫ്
 ആലുവ, എറണാകുളം നർക്കോട്ടിക് ബ്യൂറോഎന്നിവർ  സംയുക്തമായി നടത്തിയ മിന്നൽ  പരിശോധനയിലാണ് പ്രതി വലയിലായത്. മുർഷിദബാദിൽ നിന്നും  വാങ്ങിയ കഞ്ചാവ് 3 ട്രാവലർ ബാഗിൽ ഒളിപ്പിച്ച നിലയിലാണ്   കണ്ടെടുത്തത്.. 
കഞ്ചാവ് കൈപ്പറ്റാൻ 
വരുന്ന ആളിനെ പ്രതീക്ഷിച്ച് പ്ലാറ്റ്ഫോമിൽ  ഇരിക്കുമ്പോൾ ആണ് ആർ പി എഫ്
ക്രൈം ഇൻ്റലിജൻസിൻ്റെ  പിടിയിലായത്. വിപണിയിൽ 15  ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവ് 
എറണാകുളത്തും പരിസര ജില്ലകളിലും മറിച്ചു വിൽക്കുവാനാണ്  ഇത്  കൊണ്ടുവന്നതെന്ന്  സംശയിക്കുന്നു. 
പ്രതിക്ക് സമാന്തര കേസ്സുകൾ നിലവിലുണ്ടോ എന്നും, കഞ്ചാവ് കൈപ്പറ്റാൻ  പ്ലാറ്റ്ഫോമിൽ വരേണ്ട ആളിനെപ്പറ്റിയും അന്വേഷണം ആരംഭിച്ചു.. ഇയാൾ കഴിഞ്ഞ 2 വർഷമായി 
മൂവറ്റുപുഴയിൽ വാഴക്കുളത്തുള്ള  പൈനാപ്പിൾ തോട്ടത്തിലെ തൊഴിലാളിയാണ് .കഴിഞ്ഞ ദിവസവും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ 35 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശിയെ പിടികൂടിയിരുന്നു..
കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ നൂതന വിദ്യകൾ സ്വീകരിക്കുന്ന പ്രതികളുടെ പല മാർഗ്ഗങ്ങളും അതി വിദഗ്ദമായി ആർ പി എഫ്
ക്രൈം ഇൻ്റലിജെൻസ് പിടികൂടിയിട്ടുണ്ട്.. പെയിൻ്റ് ബക്കറ്റിനുള്ളിൽ, ക്രിക്കറ്റ് ബാറ്റിനുള്ളിൽ, പ്ലാസ്റ്റിക്ക് പായ, ബാഗ് കെട്ടുകൾ, പഴയതുണിക്കെട്ടിനുള്ളിൽ, പ്ലാസ്റ്റിക്ക് പാത്രത്തിനുള്ളിലും രഹസ്യമായി കടത്തിക്കൊണ്ടുവന്ന  കഞ്ചാവും, പ്രതികളേയും ആർ പി എഫ് മുൻപ് പിടികൂടിയിട്ടുണ്ട്..
 ആർ പി എഫ്
 തിരുവനന്തപുരം  ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ 
മുഹമ്മദ് ഹനീഫിൻ്റെ പ്രത്യേക   നിർദ്ദേശത്താൽ 
ആർ പി എഫ്
ഇൻസ്പെക്ടർമാരായ എ പി
 വേണു, ജിപിൻ ഏ ജെ
എന്നിവരുടെ  മേൽനോട്ടത്തിൽ 
ആർ പി എഫ് ക്രൈം 
ഇൻ്റലിജൻസ് ഉദ്യോഗസ്ഥരായ പ്രയ്സ്മാത്യു, ഫിലിപ്സ് ജോൺ
സിജോ സേവ്യർ,
എസ് വി
 ജോസ്, വിപിൻ. ജി ,
കെ എസ് മണികണ്ഡൻ, വി.എ ജോർജ്ജ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്ധ്യോഗസ്ഥരും  അടങ്ങിയ സംഘമാണ് പ്രതിയെ   വലയിലാക്കിയത്. 
അടുത്തുവരുന്ന നീയമസഭാ ഇലകഷനോടനുബന്ധിച്ചു നടന്നു വരുന്ന പ്രത്യേക പരിശോധനയിൽ  മാത്രം ആർ പി എഫ്
 210  കിലോയിൽ അധികം കഞ്ചാവും, വനിതയുൾപ്പെടെ 13  പ്രതികളേയും പിടികൂടിയിരുന്നു,. 
നീയമസഭാ ഇലകഷനോടനുബന്ധിച്ചു ട്രെയിനുകളിലും, പ്ലാറ്റ്ഫോമുകളിലും പ്രത്യേക   പരിശോധനകൾ ശക്തമായി തുടരുമെന്നും  ക്രൈം ഇൻ്റെലിജൻസ് ഇൻസ്പെക്ടർ ജിപിൻ എ ജെ അറിയിച്ചു.പ്രതിയെ വിശദമായ മെഡിക്കൽ പരിശോധനക്ക് ശേഷം പ്രതിയെ  കോടതിൽ ഹാജരാക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img