05:31pm 24 October 2026
NEWS
പത്താം വാർഷികം ആഘോഷിച്ച് റോയൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി ഖത്തർ അലുംനി


28/04/2025  02:16 PM IST
nila
പത്താം വാർഷികം ആഘോഷിച്ച് റോയൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി ഖത്തർ അലുംനി

ദോഹ:റോയൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി ഖത്തർ അലുംനി ചാപ്റ്റർ  പത്താം വാർഷികാഘോഷവും, പൂർവവിദ്യാർത്ഥികളുടെ സംഗമവും ശ്രദ്ധേയമായി.
  ശഹാനിയയിലെ അൽ ഗാല റിസോർട്ടിൽനടന്ന പരിപാടിയിൽ വിവിധ ബാച്ചുകളിലെ പൂർവ വിദ്യാർഥികൾ പൂർവകാല ഓർമകളും വിശേഷങ്ങളും അയവിറക്കിയത് ക്യാമ്പസ് ജീവിത കാല സ്മരണകൾ ഉയർത്തി.
കുട്ടികൾക്കും പൂർവ വിദ്യാർത്ഥികൾക്കുമായി  നിരവധി കലാ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമമാനങ്ങൾവിതരണം ചെയ്തു. ദോഹയിലെ അലിഫ് മുട്ടിപ്പാട്ട് ടീമിന്റെ പ്രകടനവും ആസ്വാദ്യവിസ്‌മയ മായി. പ്രസിഡന്റ് നസീം അസ്ഹർ, ജനറൽ സെക്രട്ടറി ഷെഹീർ അഹമ്മദ് വൈസ് പ്രസിഡണ്ട് സുബാഷ്, ട്രഷറർ ആബിദ്, മറ്റു എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ശ്രുതി സുദർശൻ, ആദില, മേജോ ജോർജ്, ഷെരീഫ്. അദീബ്, സദഖത്തുള്ള ഹാലിദ്, ഫഹീം, അനൂപ്, മുസ്ഫർ, അനിൽ, ഇർഫാൻ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img