
കൊച്ചി: മാസ്റ്റർപീസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം റോയൽ സിനിമാസ് ബ്രഹ്മാണ്ഡ ചിത്രങ്ങളായ മൂന്ന് പാൻ ഇന്ത്യൻ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം കൊച്ചി ലുലു മാരിയറ്റിൽ പ്രഖ്യാപിച്ചത്.ലോക സിനിമയിലെ ഇതിഹാസങ്ങളായ ദി ലോർഡ് ഓഫ് ദി റിംഗ്സ്, പൈറേറ്റ് സ് ഓഫ് ദി കരീബിയൻ, ദി മാട്രിക്സ് എന്നീ ചിത്രങ്ങളിലെ ഹോളിവുഡ് സ്‌റ്റണ്ട് ഡയറക്ടർ ആൻഡ്രൂ സ്റ്റെ ഹ് ലിന് ആദ്യമായി ഒരു ഇന്ത്യൻ സിനിമയിൽ എത്തുന്നത് റോയൽ സിനിമാസ് നിർമിക്കുന്ന പുതിയ ചിത്രത്തിലൂടെയാണ്. എ. ആർ. എം, പെരുങ്കളിയാട്ടം എന്നീ ചിത്രങ്ങളുടെ സംവിധാന സഹായിയായ അഭിനവ് ശിവൻ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന പാൻ - ഇന്ത്യൻ ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രത്തിലൂടെ മലയാളത്തിലെത്തുന്ന ആൻഡ്രൂ സ്റ്റെ ഹ് ലിൻ ഒരുക്കുന്ന സംഘട്ടനങ്ങളും കളരിപ്പയറ്റും ചിത്രത്തിന്റെ മുഖ്യ ആകർഷണമാകും. മലയാളത്തിലെ കെ ജി എഫ് എന്നാണ് അണിയറ പ്രവർത്തകർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.ആക്ഷനും വൈകാരികതയ്ക്കും ഒരേ പോലെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് ശിവജിത്താണ്.ആറു ഭാഷകളിൽ ഒരുങ്ങുന്ന ഈ ചിത്രത്തോടൊപ്പം തന്നെ ഹിന്ദിയിൽ റോയൽ സിനിമാസിന്റെ ബാനറിൽ ബോളിവുഡിലെ പ്രധാന താരങ്ങൾ അഭിനയിക്കുന്ന ദിലീപ് ശുക്ലയുടെ ഗംഗ എന്ന ബ്രഹ്മാണ്ഡ ചിത്രവും മലയാളത്തിൽ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന അനീഫ് അദേനി കഥയും തിരക്കഥയും എഴുതുന്ന പുതിയ ചിത്രവും റോയൽ സിനിമാസാണ് നിർമ്മിക്കുന്നത്. മാസ്റ്റർ പീസിനു ശേഷം ഏഴ് വർഷം കാത്തിരുന്നത് നല്ല പ്രൊജക്ടുകൾക്ക് വേണ്ടിയായിരുന്നെന്ന് നിർമ്മാതാവ് സി.എച്ച് മുഹമ്മദ് പറഞ്ഞു.. 2026 ൽ റോയൽ സിനിമാസിലൂടെ പ്രേക്ഷകർക്ക് മികച്ച ചിത്രങ്ങൾ ഒരുക്കാനുള്ള തയാറെടുപ്പിലാണ് അണിയറ പ്രവർത്തകർ.
Photo Courtesy - Google










