01:08pm 11 November 2026
NEWS
റോട്ടറി ഡിസ്ട്രിക്ട് വൈബ്രന്റ് ക്ലബ്ബ് സെമിനാർ സംഘടിപ്പിച്ചു.
29/09/2025  12:48 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
റോട്ടറി ഡിസ്ട്രിക്ട് വൈബ്രന്റ് ക്ലബ്ബ് സെമിനാർ സംഘടിപ്പിച്ചു.
HIGHLIGHTS

റോട്ടറി ഡിസ്ട്രിക്ട് 3205 ഫ്യൂഷൻ വൈബ്രന്റ് ക്ലബ്ബ് സെമിനാർ കലൂർ  ഗോകുലം കൺവെൻഷൻ സെന്ററിൽ റോട്ടറി ഇന്റർനാഷ്ണൽ ഡയറക്ടർ എം. മുരുഗാനന്ദം, ഡിസ്ട്രിക്ട് ഗവർണർ ഡോ.ജി.എൻ. രമേഷ്, ചെയർമാൻ അഡ്വ. പ്രേംകുമാർ, പറവൂർ റോട്ടറി ക്ലബ്ബ് പ്രസിഡന്റ്  അഡ്വ. ജോർജ് തോമസ് എന്നിവർ ചേർന്ന് തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു.

 

കൊച്ചി: റോട്ടറിഡിസ്ട്രിക്ട് 3205   ഫ്യൂഷൻ വൈബ്രന്റ് ക്ലബ്ബ് സെമിനാർ സംഘടിപ്പിച്ചു. കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങ് റോട്ടറി ഇന്റർ നാഷ്ണൽ ഡയറക്ടർ എം. മുരുഗാനന്ദം ഉദ്ഘാടനം ചെയ്തു. ഐക്യത്തോടെ പ്രവർത്തിച്ചാൽ സമൂഹത്തിലുണ്ടാകുന്ന ഏത് പ്രതിസന്ധികളേയും അതിജീവിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ടീം വർക്കിനേ വിജയിക്കാനാകൂ. ഓരോരുത്തർക്കും ലഭിക്കുന്ന അവസരങ്ങളെ അതാത് സമയത്ത് ഉപയോഗപ്പെടുത്താനായാൽ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു.  ഡിസ്ട്രിക്ട് ഗവർണർ ഡോ. ജി.എൻ. രമേഷ് അധ്യഷത വഹിച്ച ചടങ്ങിൽ ചെയർമാൻ അഡ്വ. പ്രേംകുമാർ സ്വാഗതം പറഞ്ഞു. കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക് നാഥ് ബഹറ, അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ , എസ് സി എം എസ് ഗ്രൂപ്പ് വൈസ് ചെയർമാൻ ഡോ. രാധാ പി.തേവന്നൂർ, മുൻ ഡിസ്ട്രിക്ട് ഗവർണ്ണർമാരായ സുരേഷ് നിലമേൽ, സുനിൽ സക്കറിയ, ടി. അജയകുമാർ, ജോസ് ചാക്കോ, പറവൂർ റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ. ജോർജ്  തോമസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img