
കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ മിഡ്‌ടൗൺ, മുത്തൂറ്റ് MCred, ലിസി ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ നിർധനരായ രോഗികൾക്കായി സൗജന്യ ഡയാലിസിസ് പദ്ധതി ആരംഭിച്ചു.
പദ്ധതിയുടെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ മിഡ്‌ടൗൺ പ്രസിഡന്റ് റൊട്ടേറിയൻ ടോണി ജോൺ, ലിസി ഹോസ്പിറ്റൽ ഡയറക്ടർ റവ. ഫാ. പോൾ കരേടന് പദ്ധതിക്കായുള്ള ചെക്ക് കൈമാറി.
ചടങ്ങിൽ PDG റൊട്ടേറിയൻ ബാബു ജോസഫ്, മുൻ പ്രസിഡന്റുമാരായ റൊട്ടേറിയൻ ഗോപകുമാർ, റൊട്ടേറിയൻ കെ.കെ. ജോർജ്, റൊട്ടേറിയൻ ടി.ടി. തോമസ് എന്നിവരും സന്നിഹിതരായിരുന്നു.
പദ്ധതിയിലൂടെ 300 ഡയാലിസിസ് രോഗികൾക്ക് സൗജന്യ ചികിത്സയുടെ പ്രയോജനം ലഭിക്കും. സ്ഥിരമായി ഡയാലിസിസ് ആവശ്യമായ രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ചികിത്സാചെലവിന്റെ ഭാരം കുറയ്ക്കുന്നതിനൊപ്പം ആവശ്യമായ ചികിത്സ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ആരോഗ്യപരിപാലന രംഗത്ത് സമൂഹത്തിലെ അർഹരായവർക്ക് കൈത്താങ്ങാകാനുള്ള റോട്ടറിയുടെ സേവനപ്രതിബദ്ധതയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
Photo Courtesy - Google








