
കൊച്ചി: ഈ വർഷത്ത റോട്ടറി അവാർഡ് ദാന ചടങ്ങിൽ ഔട്ട് സ്റ്റാണ്ടിങ്ങ് ക്ലബ് ഇൻ ദി ഡിസ്ട്രിക്ട് , ബെസ്റ്റ് പ്രെസിഡന്റ് ഇൻ ദി ഡിസ്ട്രിക്ട്, സോൺ നാലിലെ മികച്ച ക്ലബ് എന്നിവയ്ക്ക് പുറമെ പതിനൊന്ന് ഡിസ്ട്രിക്ട് സോൺ അവാർഡുകൾ കരസ്ഥമാക്കി റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബൽ.
പ്രസിഡൻ്റ് ഡോ. സുജിത് ജോസ്, സെക്രട്ടറി രൂപക് ഫ്രാൻസിസ് പാറക്കൽ, ട്രഷറർ ഡോ.മനോജ് ചുങ്കത്ത് എന്നിവരുടെ നേതൃത്വത്തിൽ റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രത്യേകം പരാമർശിക്കപെട്ടു. വൈപ്പിനിൽ നിർധനരായ കിടപ്പു രോഗികളെ ശുശ്രൂഷിക്കുന്ന ജെറമിയ ഹോമിൽ ലെവൽ 1 ഐസിയൂവും ലബോറട്ടറിയും പണികഴിപ്പിച്ചു. ഇടുക്കിയിൽ ആദിവാസികൾക്ക് വേണ്ടി ശൗചാലയങ്ങൾ നിർമ്മിച്ചു , നിർധനരായ കളിക്കാർക്ക് കാൽ മുട്ടിനും തോൾ കുഴക്കും സൗജന്യ കീഹോൾ ശസ്ത്രക്രിയ, റോട്ടറി പ്രൊജക്ട് സൂര്യ പദ്ധതിയുടെ ഭാഗമായി കാഴ്ച പരിമിതർക്കായി എഐ കണ്ണടകൾ വിതരണം.
ഈ വർഷത്തെ നേട്ടങ്ങൾ കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾക്ക് പ്രചോദനമാണെന്ന് തൃശ്ശൂരിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ എൻ. സുന്ദരവടിവേലു പറഞ്ഞു. അസി. ഗവർണർ ജെ. ജെ തോമസും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.ആദ്യമായാണ് ഇത്രയും ഡിസ്റ്റിൿട് അംഗീകാരങ്ങൾ കൊച്ചിയിലെ ഒരു റോട്ടറി ക്ലബ് കരസ്ഥമാക്കുന്നത്.
Photo Courtesy - Google








