
കോഴിക്കോട്: റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് നോർത്തിന്റെ 2026–27 വർഷത്തെ ഭാരവാഹികൾ സ്ഥാനമേറ്റു. ഇ യൂജിൻ ജോൺസൺ ( പ്രസിഡൻ്റ് ) അഫ്സൽ കോണിക്കൽ (സെക്രട്ടറി)ടി. സുനീഷ് (ട്രഷറർ) ഉൾപ്പെട്ട ഭരണ സമിതിയാണ് ചുമതലയേറ്റത്.അസ്മ ടവറിൽ നടന്ന സ്ഥാനാരോഹണ ചടങ്ങ് റോട്ടറി ഡിസ്ട്രിക്ട് 3204 ഗവർണർ വി .മോഹൻദാസ് മേനോൻ ഉദ്ഘാടനം ചെയ്തു. മുൻ റോട്ടറി നോർത്ത് പ്രസിഡന്റ് ടി .കെ അൻഫൽ അധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ്ബ് നോർത്ത് ഹോണററി അംഗം വിദ്യാ ബാലകൃഷ്ണൻ എം എൽ എ മുഖ്യാതിഥിയായി.റോട്ടറി കാലിക്കറ്റ് നോർത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. 2026–27 റോട്ടറി വർഷത്തിൽ ഡിസ്ട്രിക്ട് 3204-ൽ ഏറ്റവും കൂടുതൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തിയ ക്ലബ്ബായി റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് നോർത്ത് തിരഞ്ഞെടുക്കപ്പെട്ടതായി പ്രസിഡന്റ് ഇ. യൂജിൻ ജോൺസൺ അറിയിച്ചു.മാലിന്യ സംസ്കരണം, മാനസികാരോഗ്യം, നൂറു കുട്ടികൾക്കുള്ള ലീഡർഷ് ട്രെയ്നിംഗ് എന്നിവയടങ്ങുന്ന വിവിധ പദ്ധതികൾ യോഗത്തിൽ അവതരിപ്പിച്ചു.മുൻ സെക്രട്ടറി ശ്രീകാന്ത് പിലാക്കാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു.അസി.ഗവർണർ പി. ഇബ്രാഹിം , ഡിസ്ട്രിക്ട് ഡെപ്യൂട്ടി കോർഡിനേറ്റർ സി .വി ധനേഷ്, ജിജിആർ- സി . ടി സവജേഷ് തുടങ്ങിയവർ സംസാരിച്ചു.
Photo Courtesy - Google










