12:45pm 13 November 2026
NEWS
റോട്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ സേവനത്തിന്റ ആത്മാവിനെ നിലനിര്‍ത്തുന്നത്: ഡോ. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍

23/02/2026  11:12 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
റോട്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ സേവനത്തിന്റ ആത്മാവിനെ നിലനിര്‍ത്തുന്നത്: ഡോ. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍
HIGHLIGHTS

റോട്ടറി ഇന്റര്‍നാഷണല്‍ 3205 ഡിസ്ട്രിക്ട് കോണ്‍ഫറന്‍സ് റിനൈസന്‍സ് സിയാല്‍ ട്രേഡ് ഫെയര്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ കേരള ഹൈക്കോടതി ജഡ്ജി ഹോണറബ്ള്‍ ജസ്റ്റിസ് ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്യുന്നു. റോട്ടറി മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ സുനില്‍ സക്കറിയ, ഷാജു പീറ്റര്‍, ആര്‍ മാധവ് ചന്ദ്രന്‍, ബാബു ജോസഫ്, കെ സി ഫിലിപ്പ്, ഡോ. കെ അജയകുമാര്‍, ബി ആര്‍ അജിത്ത്, ഡോ. പ്രകാശ് ചന്ദ്രന്‍, ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജി എന്‍ രമേഷ്, റോട്ടറി ഇന്റര്‍നാഷണല്‍ പ്രസിഡന്റിന്റെ പ്രതിനിധി ഡോ. ദീപക് പുരോഹിത്, ഇന്‍കമിംഗ് ഗവര്‍ണര്‍ ആര്‍ ജയശങ്കര്‍, കോണ്‍ഫറന്‍സ് ചെയര്‍മാന്‍ ടി എസ് ജയരാജ്, ഡിസ്ട്രിക്ട് ജനറല്‍ സെക്രട്ടറി പി ആര്‍ തേജസ് എന്നിവര്‍ സമീപം.


കൊച്ചി: നിയമത്തിന്റെ ആധിപത്യം നിലനിര്‍ത്തുന്നത് കോടതികളാണെങ്കില്‍ സേവനത്തിന്റെ ആത്മാവിനെ നിലനിര്‍ത്തുന്നത് റോട്ടറിയാണെന്ന് കേരള ഹൈക്കോടതി ജഡ്ജി ഹോണറിബിള്‍ ജസ്റ്റിസ് ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍ പറഞ്ഞു. റോട്ടറി ഇന്റര്‍നാഷണല്‍ 3205 ഡിസ്ട്രിക്ട് കോണ്‍ഫറന്‍സ് 'റിനൈസന്‍സ്' സിയാല്‍ ട്രേഡ് ഫെയര്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില ഉദ്ഘാട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമവും സേവനവും ഒരുമിച്ച് നടക്കുമ്പോള്‍ ജനാധിപത്യം നിലനില്‍ക്കുന്നതു മാത്രമല്ല,
അത് വളരുകയും സമൃദ്ധിയിലേക്ക് ഉയരുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനത്തിനപ്പുറം സേവനം ചെയ്യുന്ന നേതൃത്വം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീതിയിലേക്കുള്ള പ്രവേശനം
പണം ഉള്ളവര്‍ക്കു മാത്രം ലഭിക്കുകയും ദരിദ്രര്‍ക്ക് ലഭ്യമല്ലാതിരിക്കുന്നതും ഭീതിജനകമാണ്. എല്ലാ മനുഷ്യരുടെ ശബ്ദവും കേള്‍ക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ധനവും അധികാരവും പ്രശസ്തിയു
മാണ് സാധാരണയായി വിജയമെന്ന്  കണക്കു കൂട്ടാറുണ്ടെങ്കിലും ചെയ്യുന്ന കാര്യത്തില്‍ സന്തോഷമുള്ളതാണു വിജയമെന്നതാണ് പുതിയ നിര്‍വചനമെ
ന്ന് വിശിഷ്ടാതിഥിയായി പങ്കെടുത്ത പത്മവിഭൂഷണ്‍ ഡോ. ഡി നാഗേശ്വര്‍ റെഡ്ഡി പറഞ്ഞു. സൗഹാര്‍ദ്ദവും വിജയവും നിറഞ്ഞ ജീവിതത്തിലേക്ക് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോട്ടറി സിസ്ട്രിക്ട് 3205 ഗവര്‍ണര്‍ ഡോ. ജി എന്‍ രമേഷ് അധ്യക്ഷത വഹിച്ചു. റോട്ടറി ഇന്റര്‍നാഷണല്‍ പ്രസിഡന്റിന്റെ പ്രതിനിധി ഡോ. ദീപക് പുരോഹിത്, കോണ്‍ഫറന്‍സ് ചെയര്‍മാന്‍ ജയരാജ് ടി എസ്, ഡോ. കെ അജയകുമാര്‍, ബി ബാലഗോപാല്‍, ഡിസ്ട്രിക്ട് ജനറല്‍ സെക്രട്ടറി തേജസ് പി ആര്‍ എന്നിവര്‍ പ്രസംഗിച്ചു.

ചലച്ചിത്ര പിന്നണി ഗായിക സേബ ടോമി, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം നന്ദ ജെ
 ദേവന്‍ എന്നിവര്‍ക്ക് യൂത്ത് ഐക്കണ്‍ പുരസ്‌കാരം സമ്മാനിച്ചു. 

റോട്ടറി ക്ലബ്ബ് പാര്‍പ്പിടം പദ്ധതിയില്‍ നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ കൈമാറി. ആയിരം ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കിയ കൊടുങ്ങല്ലൂര്‍ ക്ലബ്ബിലെ ഫാ. ഫ്രാന്‍സിസ് താനിയത്തിനെ ചടങ്ങില്‍ ആദരിച്ചു. 

വിജയകുമാര്‍ ടി ആര്‍, ആര്‍ മാധവ് ചന്ദ്രന്‍, കൊച്ചി സിറ്റി എ സി പി അശ്വതി ജിജി, ഇ സ്‌ക്രാപ്പി റീ സൈക്ലേഴ്‌സ് അജേഷ് കെ ജോയ്, റോട്ടറി പൊലീസ് എന്‍ഗേജ്‌മെന്റ് ജിഗീഷ് നാരായണന്‍, ബാഡ്മിന്റണ്‍ ദേശീയ ചാംപ്യന്‍ ആരതി സാറ സുനില്‍, ഡോ. വി പി കുറിയിപ്പെ, അഡ്വ. എസ് എ എസ് നവാസ്, ആസ്റ്റര്‍ മെഡിസിറ്റി എന്നിവര്‍ക്ക് വിവിധ പുരസ്‌ക്കാരങ്ങള്‍ നല്‍കി ആദരിച്ചു.

റോട്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ സേവനത്തിന്റ ആത്മാവിനെ നിലനിര്‍ത്തുന്നത്: ഡോ. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍

23/02/2026  11:12 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
റോട്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ സേവനത്തിന്റ ആത്മാവിനെ നിലനിര്‍ത്തുന്നത്: ഡോ. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img