NEWS
റോൾസ് റോയ്സ് ലക്ഷ്വറി ഇലക്ട്രിക് കാർ സ്പെക്ടർ സംസ്ഥാനത്ത്
06/08/2024 03:04 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
കൊച്ചി: അത്യാഡംബര കാർ നിർമാതാക്കളായ റോൾസ് റോയ്സിൻ്റെ ആദ്യ ഓൾ- ഇലക്ട്രിക് കാർ സ്പെക്ടർ പ്രദർശനത്തിനായി സംസ്ഥാനെത്തെത്തി. ചെന്നൈയിൽ നിന്നും കുൻ എക്സ്ക്ലൂസീവാണ് ചാക്കോളാസ് പവിലിയനിൽ നടന്ന പ്രിവ്യൂ ഷോയിൽ വാഹനം അവതരിപ്പിച്ചത്.
ലോകത്തിലെ ആദ്യത്തെ അൾട്രാ ലക്ഷ്വറി ഇലക്ട്രിക് കാർ റോൾസ് റോയ്‌സ് സ്പെക്‌ടർ നിരത്തിലിറങ്ങുമ്പോൾ സഹസ്ഥാപകനായ ചാൾസ് സ്റ്റുവർട്ട് റോൾസിൻ്റെ സ്വപ്നങ്ങൾക്ക് ഒരു നൂറ്റാണ്ടിനിപ്പുറം നിറം പകരുകയാണ് റോൾസ് റോയ്സ്.
ഇരുപതാം നൂറ്റണ്ടിൻ്റെ തുടക്കത്തിൽ ഇലക്ട്രിക് കാറുകൾ റോഡുകളിൽ ആധിപത്യം സ്ഥാപിക്കുന്ന ഒരു ലോകം വിഭാവനം ചെയ്ത വ്യക്തിയാണ് ചാൾസ് സ്റ്റുവർട്ട് റോൾസ്.
രണ്ട് വാതിലുകളോടുകൂടിയ കൂപ്പെ മോഡലിലുള്ള സ്പെക്ടർ റോൾസിന്റെ സെഡാൻ മോഡലായ ഫാന്റത്തിൻ്റെ പിൻഗാമിയാണ്.
5.45 മീറ്റർ നീളവും 2 മീറ്ററിലധികം വീതിയുമുള്ള സ്പെക്ടറിൽ നീളമുള്ള ബോണറ്റ്, ഫാസ്റ്റ്ബാക്ക് ടെയിൽ എന്നിവ സമ്മേളിച്ച് ആധുനിക ആഢംബര നൗകകളുടെ പ്രതീതിയാണുണ്ടാക്കുന്നത്.
ഇതുവരെ മേൽക്കൂരയിൽ മാത്രം നൽകിയിരുന്ന സ്റ്റാർലൈറ്റ് ലൈനർ സ്പെക്ടറുടെ ഡോർ പാഡുകളിലുമുണ്ട്. ഡാഷ്‌ബോർഡ് പാനലിൽ നക്ഷത്ര ഇല്യൂമിനേഷനിൽ 'സ്പെക്ടർ' എന്ന് കാണാം. വാഹനത്തിന്റെ സീറ്റുകൾ പുതുമയേറിയതാണ്. ഇന്റീരിയറിൻ്റെ സ്റ്റിച്ചിങ്, എംബ്രോയ്ഡറി ഉൾപ്പടെ എല്ലാം വ്സ്മയ കാഴ്ച്ച ഒരുക്കുന്നുണ്ട്. എല്ലാ റോൾസ്-റോയ്‌സ് കാറുകളിലെയും പോലെ, സ്പെക്ടർ ഉപഭോക്താക്കൾക്ക് അനന്തമായ കസ്റ്റമൈസേഷൻ ഓപ്ഷനുകളും വാഗ്ദ്ധാനം ചെയ്യുന്നുണ്ട്.
റോൾസ് റോയ്‌സിന്റെ സ്വന്തം സോഫ്‌റ്റ്‌വെയർ പ്ലാറ്റ്‌ഫോമായ 'സ്പിരിറ്റ്' ആണ് സ്പെക്ടറിലുള്ളത്. കണക്റ്റഡ് കാർ സാങ്കേതികവിദ്യയിലൂടെ
കാറിന്റെ എല്ലാ പ്രവർത്തനങ്ങളെയും ഈ പുതിയ ഡിജിറ്റൽ ഇന്റർഫേസ് നിയന്ത്രിക്കും.
ഇലക്ട്രിക്ക് കാറുകളുടെ ഭാവിയുടെ ചൂണ്ടുപലക കൂടിയാണ് റോൾസിൻ്റെ സ്പെക്ടർ. മുന്നിലും പിന്നിലുമായി രണ്ട് സിൻക്രണസ് ഇലക്ട്രിക് മോട്ടോറുകൾ വഴി സ്പെക്ടർ ഉത്പാദിപ്പിക്കുന്ന സംയോജിത ഊർജ്ജം മറ്റ് റോൾസ് റോയ്സ് ഭീമൻമാർക്ക് തുല്യമായി 584 കുതിരശക്തിയും 900 എന്‍എ ടോര്‍ക്കും നൽകി പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലേക്ക് എത്താനായി 4.5 സെക്കന്‍റുകള്‍ മാത്രമാണ് എടുക്കുക.
2.5 ദശലക്ഷം കിലോമീറ്റർ പരീക്ഷണ ഓട്ടത്തിനുശേഷമാണ് ഇത് നിരത്തിലെത്തുന്നത്. 2030-ഓടെ ഓൾ-ഇലക്‌ട്രിക് ബ്രാൻഡായി മാറുക എന്ന റോൾസിന്റെ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണിത്.
..............................................
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.