NEWS
റോഹിണി കോടതിയിൽ അഭിഭാഷകർക്കല്ലാതെ വെള്ള ഷർട്ടും കറുത്ത പാന്റും നിരോധിച്ച് ഉത്തരവ്
17/07/2025 06:48 PM IST
സുരേഷ് വണ്ടന്നൂർ

ന്യൂഡൽഹി: അഭിഭാഷകരെ എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി റോഹിണി കോടതി ബാർ അസോസിയേഷൻ (RCBA) വസ്ത്രധാരണത്തിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനി മുതൽ അഭിഭാഷകരല്ലാത്ത സാധാരണക്കാർ, കോടതി ക്ലർക്കുമാർ, കേസിലെ കക്ഷികൾ എന്നിവർക്ക് വെള്ള ഷർട്ടും കറുത്ത പാന്റും ധരിച്ച് കോടതി പരിസരത്ത് പ്രവേശിക്കാൻ അനുവാദമില്ല. അഭിഭാഷകർക്ക് മാത്രമുള്ള ഔദ്യോഗിക വേഷമാണിതെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ അസോസിയേഷൻ വ്യക്തമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











