
ദോഹ: ഖത്തറിലെ പ്രമുഖ ഫിറ്റ്‌നസ് സ്ഥാപനമായ റോക്ക പവർ ജിമ്മിന്റെ 12-ാം വാർഷികാഘോഷം റോക്ക പവർ ജിം പരിസരത്ത് വിവിധ പരിപാടികളോടെ ആഘോഷിച്ചു. മലയാള ചലച്ചിത്ര നടി അൻസിബ ഹസൻ, ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, ബർവ കമേഴ്സ്യൽ അവന്യൂ മാനേജർ യൂസഫ് മൻസൂർ അൽ നുഐമി എന്നിവർ മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുത്തു.
റോക്ക പവർ ജിം മാനേജിംഗ് ഡയറക്ടർ മുഹമ്മദ് നൗഷാദ് അബുവിന്റെ നേതൃത്വത്തിൽ മുഖ്യാതിഥികൾ ചേർന്ന് വാർഷിക കേക്ക് മുറിച്ചുകൊണ്ട് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ജനറൽ മാനേജർ നിഖിൽ നാസറിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സൂപ്പർവൈസർ ദുആ ഫാത്തിമ അതിഥികളെ സ്വാഗതം ചെയ്തു. ലേഡീസ് ജിം മാനേജർ റുകിയ, ആരോഗ്യകരമായ ജീവിതശൈലിയിൽ വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം പങ്കുവെച്ചു.
തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ റോക്ക പവർ ജിമ്മിന്റെ 12 വർഷത്തെ വിജയയാത്രയെ അതിഥികൾ അഭിനന്ദിക്കുകയും ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും നേർക്കുകയും ചെയ്തു. ആരോഗ്യമുള്ള സമൂഹത്തിന്റെ രൂപീകരണത്തിൽ ഫിറ്റ്‌നസ് സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് അവർ പ്രത്യേകം എടുത്തുപറഞ്ഞു.
ചടങ്ങിൽ സാമൂഹിക, സാംസ്കാരിക, വ്യവസായ, ആരോഗ്യ രംഗങ്ങളിലെ പ്രമുഖരായ ഡോ. ഷീല ഫിലിപ്പ്, റോഷിനി ടീച്ചർ, ആയിഷ, ഫാർമകെയർ നൗഫൽ, ഖത്തർ ടെക്ക് ജെബി, റിജിൻ പള്ളിയത്ത്, വിനോദ് വള്ളിക്കോൽ, പ്രവീൺ കുമാർ, അജിത്, ആൻസെന്റ് രാഹുൽ,അബ്ദു പാപ്പിനിശ്ശേരി, റിഷാൽ കെ.പി.ബി, ബെൻസി കെ.എൽ.പി, ഹാരിസ് തങ്ങൾ, ഡോ. ജാഫർ സാദിഖ്, മമ്മു പാരോൾ, മനാഫ്, ഷറഫുദ്ധീൻ എന്നിവർ പങ്കെടുത്തു.
മാധ്യമ പ്രവർത്തകരായ ആഗോള വാർത്ത നൗഷാദ്, കേരള ശബ്ദം നാസർ, ഇന്റർനാഷണൽ മലയാളി റഫീഖ്, ഗൾഫ് മാധ്യമം ജാബിർ, ദോഹ ജംഗ്ഷൻ രാജീഷ് എന്നിവരും ചടങ്ങിൽ സാന്നിധ്യമറിയിച്ചു.
അംഗങ്ങളുടെയും ജീവനക്കാരുടെയും വിശ്വാസവും പിന്തുണയുമാണ് സ്ഥാപനത്തിന്റെ വളർച്ചയുടെ കരുത്തെന്ന് മാനേജിംഗ് ഡയറക്ടർ മുഹമ്മദ് നൗഷാദ് അബു പറഞ്ഞു. വരും വർഷങ്ങളിലും കൂടുതൽ മികച്ച സേവനങ്ങളും നൂതന ഫിറ്റ്‌നസ് പദ്ധതികളും അംഗങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള പ്രതിബദ്ധത തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗഹൃദ സംഗമം, അനുമോദനങ്ങൾ, വാർഷികാഘോഷ പരിപാടികൾ എന്നിവയോടെ ചടങ്ങ് സമാപിച്ചു.










