10:04pm 28 October 2026
NEWS
റോക്കാ പവർ ജിം-അമേരിക്കൻ ഹോസ്പിറ്റൽ കൂട്ടായ്മ: സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
26/05/2025  02:24 PM IST
nila
റോക്കാ പവർ ജിം-അമേരിക്കൻ ഹോസ്പിറ്റൽ കൂട്ടായ്മ: സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ: ഖത്തറിലെ പ്രശസ്തമായ റോക്കാ പവർ ജിം സോഷ്യൽ കമ്മിറ്റ്മെന്റിന്റെ ഭാഗമായി അമേരിക്കൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ജിംപ്രവേശനത്തിൽ നടന്ന ക്യാമ്പിന് റോക്കാ പവർ മാനേജർ മുഹമ്മദ് നാജിയും, അമേരിക്കൻ ഹോസ്പിറ്റൽ കോർപ്പറേറ്റ് റിലേഷൻസ് & മാർക്കറ്റിങ് വിഭാഗത്തിലെ അജ്മൽ മുസ്തഫയും നേതൃത്വം നൽകി. ഡോ. സാദിയ (GP ഡോക്ടർ), ഡോ. അകാൻഷ (ഡെന്റിസ്റ്റ്), നഴ്സ്: രാജിഷ് എം,  റോക്കാ  ജിം, നായിന (മാർക്കറ്റിംഗ്,  ട്രെയിനർമാർ: അറഫത്ത്, നിസാം, മാഝൻ എന്നിവർ പങ്കെടുത്തു.
ആരോഗ്യപരിശോധന, പ്രാഥമിക ചികിത്സ, ആരോഗ്യബോധവത്ക്കരണ ക്ലാസുകൾ എന്നിവയുടെ ഭാഗമായിരുന്നു ക്യാമ്പ്. ആരോഗ്യസേവനം എല്ലാവർക്കും എത്തിക്കുന്നതിനുള്ള ഈ സംരംഭം സമൂഹത്തിൽ മികച്ച പ്രതികരണം നേടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img