10:09pm 06 November 2026
NEWS
മഹാകുംഭമേളയിൽ കേരളത്തിലെ യന്ത്രമനുഷ്യർ
21/02/2025  07:12 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മഹാകുംഭമേളയിൽ കേരളത്തിലെ യന്ത്രമനുഷ്യർ

കൊച്ചി: മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജിലെ മാൻഹോളുകൾ വൃത്തിയാക്കുന്നത് കേരളത്തിൽ നിന്നുള്ള യന്ത്രമനുഷ്യർ. ലോകത്തെ ആദ്യത്തെ റോബോട്ടിക്ക് സ്കാവഞ്ചറായ ബാൻഡി കോട്ട് യന്ത്രമനുഷ്യൻ ലുലു ബോൾഗാട്ടി ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിലെ പ്രദർശന സ്റ്റാളിലുമെത്തി.    

പ്രയാഗ് രാജിൽ നാല് യന്ത്രമനുഷ്യരാണ് മാൻഹോളുകൾ വൃത്തിയാക്കുന്നത്. ആറ് ജീവനക്കാരും ഒരു സൈറ്റ്മാനും സർവീസ്മാനും യൂണിറ്റിനൊപ്പമുണ്ട്.       തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ജെൻ റോബോട്ടിക്സ് എന്ന സ്ഥാപനമാണ് നിർമ്മാതാക്കൾ. മാൻഹോൾ വൃത്തിയാക്കാനിറങ്ങിയ കോഴിക്കോട്ടെ നൗഷാദ് എന്ന യുവാവ് ശ്വാസം മുട്ടി മരിക്കാനിടയായ അപകടമാണ് കുറ്റിപ്പുറം എം ഇ എസ് എൻജിനിയറിംഗ്  കോളേജിലെ ആറു വിദ്യാർത്ഥികളെ റോബോട്ടിക്ക് സ്കാവൻജർ നിർമ്മാണത്തിലേക്ക് നയിച്ചത്. 2018ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രകാശനം നടത്തിയത്.സാങ്കേതികമായി  കൂടുതൽ വികസിച്ച സ്കാവഞ്ചർ റോബോട്ടുകളെയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. തിരുവനന്തപുരം, കൊച്ചി കോർപ്പറേഷനുകളും ഗുരുവായൂർ നഗരസഭയും ഇവയുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. മൊത്തം 400 ബാൻഡികോട്ട് സ്കാവൻഞ്ചർ റോബോട്ടുകളെ ജെൻ റോബോട്ടിക്സ് ഉൽപ്പാദിപ്പിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img