
ദോഹ:കൃത്രിമ ബുദ്ധിയും (AI) റോബോട്ടിക്സും ഖത്തറിലെ ചെറുകിട–ഇടത്തരം സംരംഭങ്ങൾക്കു (SMEs) ഡിജിറ്റൽ ഭാവിയിലേക്ക് മുന്നേറാൻ വലിയ അവസരങ്ങൾ ഒരുക്കുന്നുവെന്ന് ROBOTECH 26 സംഘടിപ്പിക്കുന്ന സ്റ്റാലിയൻ ജനറൽ മാനേജർ ഹൈതം ഷെഹാബ് വ്യക്തമാക്കി.
ഖത്തർ നാഷണൽ വിഷൻ 2030യുടെ ഭാഗമായി ഡിജിറ്റൽ പരിവർത്തനത്തിന് ഊന്നൽ നൽകുന്ന സാഹചര്യത്തിൽ, എസ്എംഇകളും സ്റ്റാർട്ടപ്പുകളും ഈ മേഖലയിൽ നിന്നു ഏറ്റവും കൂടുതൽ നേട്ടം കൊയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 2026 ഒക്ടോബർ 27 മുതൽ 29 വരെ ദോഹയിൽ നടക്കുന്ന ROBOTECH 26 പ്രദർശനത്തിലൂടെ, രാജ്യത്തെ സ്ഥാപനങ്ങൾക്ക് അന്താരാഷ്ട്ര എഐ–റോബോട്ടിക്‌സ് കമ്പനികളുമായി നേരിട്ടുള്ള ബന്ധവും പങ്കാളിത്ത സാധ്യതകളും ലഭിക്കും.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തം വഴി പുതിയ തലമുറയെ സാങ്കേതികമായി സജ്ജമാക്കുന്നതും പ്രദർശനത്തിന്റെ പ്രധാന ലക്ഷ്യമാണെന്ന് സംഘാടകർ അറിയിച്ചു. ഖത്തറിന്റെ ഡിജിറ്റൽ അജണ്ട 2030യുമായി ഒത്തുചേരുന്ന ROBOTECH 26, ആരോഗ്യ, ഗതാഗതം, ലോജിസ്റ്റിക്സ്, വിദ്യാഭ്യാസം, ഫിൻടെക്, സ്മാർട്ട് സിറ്റികൾ തുടങ്ങിയ മേഖലകളിലെ നൂതനസാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്ന പ്രധാന വേദിയാകും.










