
ദോഹ : ക്യാമറകളും റഡാറുകളും കൂട്ടുപിടിച്ച്
കർവ (മൊവാസലാത്ത്)
ഇലക്ട്രിക് റോബോ ടാക്സി പരീക്ഷണം തുടങ്ങി.
ഗതാഗത രംഗത്ത് പുതിയ ചുവടുവയ്പ്പ്
നവോത്ഥാനത്തിന് തുടക്കമായതായി. ഗതാഗത മന്ത്രാലയം. പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും കൂടുതൽ സുരക്ഷിതവും സുഖകരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത സംവിധാനം ഒരുക്കുക എന്നതാണ് റോബോ ടാക്സിയുടെപ്രധാന ലക്ഷ്യം. ഖത്തറിന്റെ നാഷണൽ വിഷൻ 2030 അനുസരിച്ച് ലോകോത്തര അടിസ്ഥാന സൗകര്യവും 5ജി ഡിജിറ്റൽ നെറ്റ്‌വർക്കും ഉപയോഗിച്ച് പൊതുഗതാഗതത്തെ കൂടുതൽ സുസ്ഥിരവും ആധുനികവുമാക്കുക എന്നതാണ് ശ്രമം.
ആദ്യ ഘട്ടത്തിൽ വിദഗ്ധരുടെ മേൽനോട്ടത്തിൽ യാത്രക്കാരില്ലാതെയാണ് നിരത്തുകൾ കീഴടക്കുക.
രണ്ടാം ഘട്ടത്തിൽ പൂർണമായും സ്വയം നിയന്ത്രിതമായി യാത്രക്കാരുമായി സർവീസ് നടത്തും.
ഓരോ വാഹനത്തിലും 6 ക്യാമറകൾ, 4 റഡാറുകൾ, 4 ലൈഡാർ സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി വാഹനങ്ങൾ ചുറ്റുപാടുകൾ കൃത്യമായി മനസ്സിലാക്കി സുരക്ഷിതമായി സഞ്ചരിക്കാനാകും.
റൂട്ടുകൾ, സർവീസുകളുടെ ലഭ്യത, മറ്റ് വിവരങ്ങൾ എന്നിവയെക്കുറിച്ച് വരാനിരിക്കുന്ന ദിവസങ്ങളിൽ മന്ത്രാലയം പ്രഖ്യാപിക്കും. കഴിഞ്ഞ ജൂണിൽ തന്നെ മൊവാസലാത്ത് ലെവൽ 4 ഓട്ടോണമസ് ഇലക്ട്രിക് ടാക്സി പരീക്ഷണങ്ങൾ ആരംഭിച്ചിരുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി.











