04:23am 11 November 2026
NEWS
റോബിൻ ബസ് വീണ്ടും വാർത്തകളിൽ നിറയുന്നു
03/09/2025  12:38 PM IST
nila
റോബിൻ ബസ് വീണ്ടും വാർത്തകളിൽ നിറയുന്നു

റോബിൻ ബസ് വീണ്ടും വാർത്തകളിൽ നിറയുന്നു. നിയമലംഘനങ്ങൾ ആരോപിച്ച് പലതവണ നടപടി നേരിട്ട റോബിൻ ബസിനെ ഇക്കുറി പിടികൂടിയത് തമിഴ്നാട് ആർടിഒ ആണ്. റോഡ് ടാക്സ് അടയ്ക്കാത്തതിനെ തുടർന്നാണ് തമിഴ്നാട് ​ഗതാ​ഗത വകുപ്പ് റോബിൻ ബസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ, തമിഴ്നാട് ആർടിഒയുടെ ആരോപണങ്ങളെ തള്ളുകയാണ് ബസ് ഉടമയായ ​ഗിരീഷ്. ഓൾ ഇന്ത്യ പെർമിറ്റ് ഉണ്ടെന്നാണ് ബസ് ഉടമയായ ഗിരീഷ് പറയുന്നത്.

കോയമ്പത്തൂരിൽ വെച്ചാണ് ബസ് തമിഴ്നാട് മോട്ടോർവാഹനവകുപ്പ് അധികൃതർ പിടിച്ചെടുത്തത്. തമിഴ്നാട് റോഡ് നികുതി അടയ്ക്കണമെന്നാണ് അധികൃതർ ആവശ്യപ്പെടുന്നതെന്നാണ് ബസ് ഉടമയുടെ വാദം. തമിഴ്നാട് മോട്ടോർവാഹനവകുപ്പിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബസുടമ ​ഗിരീഷ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img