09:53am 17 September 2025
NEWS
ഹോളിവുഡ് താരം റോബർട്ട് റെഡ്ഫോർഡ് അന്തരിച്ചു
16/09/2025  07:18 PM IST
nila
ഹോളിവുഡ് താരം റോബർട്ട് റെഡ്ഫോർഡ് അന്തരിച്ചു

പ്രശസ്ത ഹോളിവുഡ് താരം റോബർട്ട് റെഡ്ഫോർഡ് അന്തരിച്ചു. 89 വയസ്സായിരുന്നു. നടനായും സംവിധായകനായും തിളങ്ങിയ താരമാണ് റോബർട്ട് റെഡ്ഫോർഡ്. ടെലിവിഷനിലൂടെയാണ് റോബർട്ട് റെഡ്ഫോർഡ് സിനിമാലോകത്തേക്ക് എത്തുന്നത്. സ്വതന്ത്ര സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി അമേരിക്കയിലെ യൂട്ടായിൽ സൺഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത് റോബർട്ട് റെഡ്ഫോർഡ് ആണ്. 

ലോസ് ആഞ്ജിലീസിൽ ജനിച്ച റോബർട്ട് റെഡ്ഫോർഡ് 1950-കളുടെ അവസാനത്തിലാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്. 1960-ൽ ടെലിവിഷൻ രംഗത്തേക്ക് കടന്ന അദ്ദേഹം, 'വാർ ഹണ്ട്' (War Hunt) എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 'ദി സ്റ്റിംഗ്' (The Sting), 'ബച്ച് കാസിഡി ആൻഡ് ദി സൺഡാൻസ് കിഡ്' (Butch Cassidy And The Sundance Kid) തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. 1973-ൽ 'ദി സ്റ്റിംഗ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കർ നോമിനേഷൻ ലഭിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.