02:47pm 12 November 2026
NEWS
കേരള ബാങ്ക് ശാഖയിൽ കവർച്ച ശ്രമം
06/01/2026  06:27 PM IST
nila
കേരള ബാങ്ക് ശാഖയിൽ കവർച്ച ശ്രമം

ചെങ്ങന്നൂർ: കാരക്കാട് കേരള ബാങ്ക് ശാഖയിൽ കവർച്ച ശ്രമം . ബാങ്കിന്റെ പ്രധാന വാതിൽ മോഷ്ടാക്കൾ പൊളിച്ചു.   
 കാരക്കാട് ജംഗ്ഷന് സമീപം ഏകദേശം 50 മീറ്റർ മാറിയാണ് ബാങ്ക് പ്രവർത്തിക്കുന്നത്. ഞായറാഴ്ച
 രാത്രിയാണ് മോഷണശ്രമം ഉണ്ടായത്. ബാങ്കിന്റെ പ്രധാന വാതിലിന് മുന്നിലുള്ള ഗ്രില്ലും കതകും  തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. രാവിലെ ബാങ്ക് തുറക്കാൻ എത്തിയ ജീവനക്കാരനാണ് ആദ്യം വിവരം  അറിയുന്നത്. തുടർന്ന് ബാങ്ക് മാനേജരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ചെങ്ങന്നൂർ സി ഐ  വിപിൻ എ.സിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ബാങ്കിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ഫയലുകൾ എല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. തുടർന്നുള്ള പരിശോധനയിൽ ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കിയതായി പോലീസ് പറഞ്ഞു. വിരലടയാള വിദഗ്ധരും ഡോഗ് സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി.
 അതേസമയം സുരക്ഷാസംവിധാനത്തിന്റെ ഭാഗമായി ബാങ്കിൽ സിസിടിവി ക്യാമറകൾ ഇല്ലാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. മോഷണം നടന്ന ദിവസം സെക്യൂരിറ്റി ജീവനക്കാരനും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല. ബാങ്കിൽ നിന്ന് കവർച്ചാ ശ്രമത്തിന്റെ ദൃശ്യങ്ങൾ ലഭ്യമാകാത്ത സാഹചര്യത്തിൽ സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പോലീസിന്റെ അന്വേഷണം. സമീപത്തെ രണ്ടു വീടുകളിലെ ദൃശ്യങ്ങൾ ശേഖരിച്ചതിൽ നിന്ന് മോഷ്ടാവെന്നു കരുതുന്ന ആളുടെ ദൃശ്യം പോലീസ് കണ്ടെടുത്തിട്ടുണ്ട്.  കഴിഞ്ഞദിവസം രാത്രി 8:30 യോടെ ഒരാൾ ബാങ്കിൻ്റെ
 അടുത്തുള്ള വീടിൻറെ ഗേറ്റ് തുറക്കാൻ ശ്രമിച്ചതായും അടുത്തുള്ള വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെ ഇയാൾ ഓടി രക്ഷപ്പെട്ടതായും വീട്ടുകാർ പോലീസിനോട് പറഞ്ഞു.
 ബാങ്കിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്ന് മനസ്സിലാക്കി പ്രദേശത്തെ പറ്റി കൃത്യമായ ബോധ്യമുള്ള ആളാണ് മോഷ്ടാവ് എന്നാണ് പോലീസ് നിഗമനം. സെക്യൂരിറ്റി ജീവനക്കാർ ഇല്ലാത്ത ദിവസമാണ്
 കവർച്ചയ്ക്കായി തിരഞ്ഞെടുത്തത്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.