09:33pm 12 November 2026
NEWS
റോഡ് സുരക്ഷാ മാസാചരണം വാഹന റാലി സ്പീക്കർ എ.എൻ. ഷംസീർ ഫ്ലാഗ് ഓഫ് ചെയ്തു
02/02/2026  05:39 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
റോഡ് സുരക്ഷാ മാസാചരണം വാഹന റാലി സ്പീക്കർ എ.എൻ. ഷംസീർ ഫ്ലാഗ് ഓഫ് ചെയ്തു

റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ആർ.ടി.ഒ എൻഫോഴ്സ്‌മെൻ്റും ജെയിൻ യൂണിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവൽക്കരണ വാഹന റാലി  സ്പീക്കർ നിയമസഭാ എ.എൻ. ഷംസീർ ഫ്ലാഗ് ഓഫ് ചെയ്തു. 

കാക്കനാട് കിൻഫ്രാ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നിന്ന് ആരംഭിച്ച റാലി കളമശ്ശേരി എച്ച്.എം.ടി ജംഗ്ഷനിൽ സമാപിച്ചു. റോഡ് സുരക്ഷയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ റാലിയിൽ കെ.എൽ-0001 സീരീസിലുള്ള വാഹനങ്ങളാണ് പങ്കെടുത്തത്. വിന്റേജ് വാഹനങ്ങളുടെ സാന്നിധ്യം റാലിക്ക് മാറ്റുകൂട്ടി. 

ചടങ്ങിൽ ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടർ ഡോ. ടോം ജോസ്, എറണാകുളം എൻഫോഴ്സ്‌മെന്റ്റ് ആർ.ടി.ഒ ബിജു ഐസക്ക്, മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ എൻ വിനോദ് കുമാർ,പി.എസ് ഷെറിൻ ന്യൂമാൻ, പി.ടി അയ്യപ്പദാസ് തുടങ്ങിയവർ സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img