
റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ആർ.ടി.ഒ എൻഫോഴ്സ്‌മെൻ്റും ജെയിൻ യൂണിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവൽക്കരണ വാഹന റാലി സ്പീക്കർ നിയമസഭാ എ.എൻ. ഷംസീർ ഫ്ലാഗ് ഓഫ് ചെയ്തു.
കാക്കനാട് കിൻഫ്രാ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നിന്ന് ആരംഭിച്ച റാലി കളമശ്ശേരി എച്ച്.എം.ടി ജംഗ്ഷനിൽ സമാപിച്ചു. റോഡ് സുരക്ഷയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ റാലിയിൽ കെ.എൽ-0001 സീരീസിലുള്ള വാഹനങ്ങളാണ് പങ്കെടുത്തത്. വിന്റേജ് വാഹനങ്ങളുടെ സാന്നിധ്യം റാലിക്ക് മാറ്റുകൂട്ടി.
ചടങ്ങിൽ ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടർ ഡോ. ടോം ജോസ്, എറണാകുളം എൻഫോഴ്സ്‌മെന്റ്റ് ആർ.ടി.ഒ ബിജു ഐസക്ക്, മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ എൻ വിനോദ് കുമാർ,പി.എസ് ഷെറിൻ ന്യൂമാൻ, പി.ടി അയ്യപ്പദാസ് തുടങ്ങിയവർ സംസാരിച്ചു.
Photo Courtesy - Google








