NEWS
റോഡ് നവീകരണം: ദോഹയിലെ പ്രധാന വഴിയില്‍ വൈകുന്നേരം 4 മുതൽ രാത്രി 4 വരെ നിയന്ത്രണം
24/11/2025 12:05 PM IST
nila

ദോഹ: ഫഹദ് ബിൻ ജാസിം അൽ താനി സ്റ്റ്രീറ്റിൽ നിന്ന് ജാസിം ബിൻ ഹമദ് സ്റ്റ്രീറ്റിലേക്കുള്ള വലത്തോട്ട് തിരിയുന്ന ലെയിൻ നവംബർ 26 ബുധനാഴ്ച മുതൽ നവംബർ 28 വെള്ളിയാഴ്ച വരെ, ദിവസവും വൈകുന്നേരം 4 മണി മുതൽ പുലർച്ചെ 4 മണിവരെ താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു.റോഡ് നവീകരണ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിനായാണ് ഈ ഭാഗിക അടച്ചിടൽ. ഈ കാലയളവിൽ, നിർദ്ദേശിച്ച വേഗപരിധി പാലിക്കുകയും, മാപ്പിൽ കാണിച്ചിരിക്കുന്ന വഴിതിരിച്ചുവിടലുകൾ ഉപയോഗിച്ച് ലക്ഷ്യസ്ഥാനങ്ങളിൽ എത്തണമെന്നും അഷ്ഗാൽ റോഡുപയോഗിക്കുന്നവരോട് അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










