07:51pm 12 November 2026
NEWS
അങ്കമാലിയിൽ കെഎസ്ആ‍ർടിസി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു
08/04/2026  07:09 AM IST
nila
അങ്കമാലിയിൽ കെഎസ്ആ‍ർടിസി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു

എറണാകുളം: അങ്കമാലിയിൽ വാഹനാപകടം. രാത്രി പതിനൊന്ന് മണിയോടെ എം സി റോഡിൽ ആണ് അപകടമുണ്ടായത്. കെഎസ്ആ‍ർടിസി ബസും ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചത്. കെഎസ്ആ‍ർടിസി ബസ് ഡ്രൈവർക്കും ലോറി ഡ്രൈവർക്കും ഒരു യാത്രക്കാരനും പരിക്ക്. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോടേയ്ക്ക് പോയ കെഎസ്ആ‍ർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img