11:03pm 07 June 2026
NEWS
മണ്ഡ്യയിൽ വാഹനാപകടം; മലയാളി നഴ്സിങ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
07/06/2026  08:51 AM IST
nila
മണ്ഡ്യയിൽ വാഹനാപകടം; മലയാളി നഴ്സിങ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

മൈസൂരു: കർണാടകയിലെ മണ്ഡ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു. പത്തനംതിട്ട ഓമല്ലൂർ കടുവിനാൽ സ്വദേശി അനു മാത്യുവിന്റെ മകൾ അലീന സൂസൻ അനു (20) ആണ് മരിച്ചത്. മണ്ഡ്യയിലെ സ്വകാര്യ നഴ്സിങ് കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു.

ഇന്നലെ രാവിലെ ഇന്തുവാലു പ്രദേശത്തെ സർവീസ് റോഡിലൂടെ സുഹൃത്തിനൊപ്പം ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച വാഹനത്തിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ അലീനയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.

തുടർന്ന് മൃതദേഹം മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (മിംസ്) ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. സൗദി അറേബ്യയിലുള്ള മാതാപിതാക്കൾ നാട്ടിലെത്തിയ ശേഷമാകും സംസ്കാര ചടങ്ങുകൾ നടക്കുക.

അമ്മ: ലിൻസി സൂസൻ അനു. സഹോദരൻ: അലൻ അനു. ആശുപത്രിയിലെയും പൊലീസ് സ്റ്റേഷനിലെയും നടപടിക്രമങ്ങൾ സുവർണ കർണാടക കേരള സമാജം ഭാരവാഹികളുടെ നേതൃത്വത്തിൽ പൂർത്തിയാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img