07:39pm 24 October 2026
NEWS
ചരിത്രം കുറിച്ച് കലാമണ്ഡലത്തിൽ അസി. പ്രൊഫസറായി ആര്‍.എല്‍.വി. രാമകൃഷ്ണന്‍

16/01/2025  01:20 PM IST
nila
ചരിത്രം കുറിച്ച് കലാമണ്ഡലത്തിൽ അസി. പ്രൊഫസറായി ആര്‍.എല്‍.വി. രാമകൃഷ്ണന്‍

തൃശ്ശൂർ: കേരള കലാമണ്ഡലത്തിൽ ഭരതനാട്യം വിഭാഗം അസി. പ്രൊഫസറായി ആർഎൽവി രാമകൃഷ്ണൻ. കലാമണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ മലയാളി നൃത്താധ്യാപകനെന്ന ചരിത്രം കുറിച്ചാണ് അദ്ദേഹം കേരള കലാമണ്ഡലത്തിൽ അസി. പ്രൊഫസറായി എത്തിയിരിക്കുന്നത്. അന്തരിച്ച നടൻ കലാഭാവൻ മണിയുടെ സഹോദരനാണ് ആർ.എൽ.വി. രാമകൃഷ്ണൻ. 15 വർഷത്തിലധികമായി കാലടി സംസ്‌കൃത സർവ്വകലാശാലയിലും ആർ.എൽ.വി കോളേജിലും മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്ചററായിരുന്നു രാമകൃഷ്ണൻ. ദൂരദർശൻ കേന്ദ്രം എ ഗ്രേഡഡ് ആർട്ടിസ്റ്റായി തിരഞ്ഞെടുത്ത കലാകാരനാണ്. 

"വളരെയധികം സന്തോഷമുണ്ട്. കലാമണ്ഡലത്തിന്റെ ആരംഭസമയത്ത് ചെന്നൈയിൽനിന്നുള്ള എ.ആർ.ആർ. ഭാസ്‌കർ, രാജരത്‌നം മാസ്റ്റർ എന്നിവരായിരുന്നു നൃത്താധ്യാപകരായി ഉണ്ടായിരുന്നത്. അവർക്കുശേഷം നൃത്തവിഭാഗത്തിൽ അധ്യാപകനായി ജോലി ലഭിക്കുക എന്നുള്ളത് സൗഭാഗ്യകരമായായ കാര്യമായാണ് കാണുന്നത്," ആർ.എൽ.വി. രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

1996-മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ മോഹിനിയാട്ട കളരിയിൽ പഠിച്ച ആർ.എൽ.വി. രാമകൃഷ്ണൻ നാല് വർഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. എം.ജി. യൂണിവേഴ്സിറ്റിയിൽനിന്ന് എംഎ മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസ്സായി. കേരള കലാമണ്ഡലത്തിൽ നിന്ന് പെർഫോമിങ്ങ് ആർട്സിൽ എംഫിൽ ടോപ്പ് സ്‌കോറർ ആയിരുന്ന രാമകൃഷ്ണൻ കലാമണ്ഡലത്തിൽ നിന്നുതന്നെയാണ് പി.എച്ച്.ഡി. പൂർത്തിയാക്കിയത്. നെറ്റ് യോഗ്യത നേടിയിട്ടുണ്ട്. 2022-24 കാലയളവിലാണ് എംഎ ഭരതനാട്യപഠനം പൂർത്തിയാക്കിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img