
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര നയത്തിനെതിരെ രാഷ്ട്രീയ ജനതാദൾ തൃക്കാക്കര മണ്ഡലം കമ്മിറ്റി ഇടപ്പള്ളി പോസ്റ്റ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണ്ണാസമരം RJD ജില്ലാ പ്രസിഡണ്ട് അഷ്റഫ് ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എ.എ. മുഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി സുധീർ തമ്മനം സ്വാഗതം പറഞ്ഞു.സീനിയർ ജില്ലാ വൈസ് പ്രസിഡണ്ട് എ.എ. ബാവ മുഖ്യപ്രഭാഷണം നടത്തി,ജില്ലാ ജനറൽ സെക്രട്ടറി ജോസ് പുത്തൻവീട്ടിൽ ,ജില്ലാ സെക്രട്ടറിമാരായ ടോണി മണിയൻകോട്,ബിനു ചന്ദ്രശേഖർ,പി. വി. ദുർഗ്ഗാ പ്രസാദ്,ജെ എൽ യു ജില്ലാ പ്രസിഡണ്ട് ബിജു തേറാട്ടിൽ,യുവ ജനതാദൾ ജില്ലാ പ്രസിഡണ്ട് പി കെ ആസാദ്,റോയൽ ബി കച്ചേരി സലിം വാണിയംകാടൻ,ഐ എൻ ജോഷി,പി എ നജീബ്,കുഞ്ഞുമുഹമ്മദ്,തോമസ്,നാസർ കരിമക്കാട് തുടങ്ങിയവർ സംസാരിച്ചു
ഒന്നാം യു പി എ സർക്കാരിൻറെ കാലഘട്ടത്തിൽ രാജ്യത്തെ ഗ്രാമീണ മേഖലയിലെ അധസ്ഥിത വർഗ്ഗത്തിൻറെ സാമ്പത്തിക ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ട് രാഷ്ട്രീയ ജനതാദളിൻ്റെ മന്ത്രിയായിരുന്ന ശ്രീ രഘുവംശ പ്രസാദ് സിംഗ് നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചുകൊണ്ട് കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാർ ഈ പദ്ധതിയെ വിബി ജി റാംജി എന്ന് പുന:നാമകരണം ചെയ്തുകൊണ്ട് നടപ്പിലാക്കുമ്പോൾ, നിലവിലെ നൂറുദിന തൊഴിൽ ഗ്യാരണ്ടി പോലും ഇല്ലാതാകുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത് എന്ന് ആർ ജെ ഡി എറണാകുളം ജില്ലാ പ്രസിഡണ്ട് അഷ്റഫ് ചെങ്ങമനാട് പറഞ്ഞു.ആർ ജെ ഡി തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റി ഇടപ്പള്ളി പോസ്റ്റ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണാസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡണ്ട് എ.എ. മുഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി കെ ജെ സുധീർ സ്വാഗതം പറഞ്ഞു, സീനിയർ ജില്ലാ വൈസ് പ്രസിഡണ്ട് എ.എ. ബാവ മുഖ്യ പ്രഭാഷണം നടത്തി, ജില്ലാ ജനറൽ സെക്രട്ടറി ജോസ് പുത്തൻവീട്ടിൽ,ജില്ലാ സെക്രട്ടറിമാരായ ടോണി മണിയങ്കോട്, ബിനു ചന്ദ്രശേഖരൻ, പി.വി.ദുർഗാ പ്രസാദ്,ജെ എല്‍ യു ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടിൽ,യുവജനത ജില്ലാ പ്രസിഡണ്ട് പി കെ ആസാദ്,റോയ് ബി തച്ചേരി,പി എ നജീബ്,ഐ എൻ ജോഷി, സലീം വാണിയക്കാട്,എം.തോമസ്, അഷറഫ് കരിമക്കാട്, കുഞ്ഞുമുമ്മദ് തുടങ്ങിയവർ സംസാരിച്ചു.
Photo Courtesy - Google








