01:15pm 24 June 2026
NEWS
കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹപരമായ ഇന്ധനവില വര്‍ദ്ധനവിനെതിരെ ധരണ നടത്തി ആര്‍. ജെ.ഡി
24/06/2026  10:47 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹപരമായ ഇന്ധനവില വര്‍ദ്ധനവിനെതിരെ ധരണ നടത്തി ആര്‍. ജെ.ഡി

പാചകവാതകം, ഡീസൽ, പെട്രോൾ എന്നിവയുടെ വില ദിവസേനയെന്നോണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുറയുമ്പോഴും, ഇവിടെ നികുതിഭാരവും കോർപ്പറേറ്റ് ലാഭവും കൂട്ടി ജനങ്ങളെ കൊള്ളയടിക്കുകയാണ്.
സബ്‌സിഡികൾ വെട്ടിക്കുറച്ച് പാചകവാതക വില സാധാരണക്കാരന് താങ്ങാനാവാത്ത വിധം ഉയർത്തിയിരിക്കുന്നു. ഓരോ കുടുംബത്തിന്റെയും ബഡ്ജറ്റാണ് ഇതുവഴി തകരുന്നത്.
 ഡീസൽ വില കൂടുമ്പോൾ ചരക്കുകൂലി വർദ്ധിക്കുന്നു. ചരക്കുകൂലി വർദ്ധിച്ചാൽ അരി, പച്ചക്കറി മുതൽ നിത്യോപയോഗ സാധനങ്ങളുടെ വരെ വില കുതിച്ചുയരും. സാധാരണക്കാരൻ എങ്ങനെ ജീവിക്കും എന്നും കേന്ദ്ര- സംസ്ഥാന സർക്കാർ വ്യക്തമാക്കണം എന്നും സായന ധർണ്ണ ഉൽഘാടനം ചെയ്ത് ആർ. ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി 
ശ്രീമതി: അനു ചാക്കോ സംസാരിച്ചു. രാജ്യത്ത് നഴ്സുമാരുടെ വസ്ത്രരീതിയെക്കുറിച്ച് ആക്ഷേപമുയർത്തുന്ന കങ്കണ സാധാരണക്കാരന് ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങളിൽ യാതൊരുവിധ അഭിപ്രായവും എന്തുകൊണ്ട് പറയുന്നില്ല എന്ന് ശ്രീമതി അനു ചാക്കോ ചോദിച്ചു. യോഗത്തിൽ ആർ. ജെ. ഡി ജില്ലാ പ്രസിഡന്റ് അഷ്റഫ് ചെങ്ങമനാട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജോസ് പുത്തൻവീട്ടിൽ, എ എ ബാവ,എ ശ്രീധരൻ,   ആറന്മുള ചന്ദ്രൻ,ബിനു ചന്ദ്രശേഖരൻ, ടോണി മണിയങ്കോട്,ദുർഗ്ഗാപ്രസാദ് പി വി, സുധീർ കെ ജെ,പപ്പുകുഞ്ഞ്, ദേവി അരുൺ,പി കെ ആസാദ്,ബിജു തേരാട്ടിൽ, അശോകൻ N K  കളമശ്ശേരി, മുഹമ്മദ് എ എ,
രാജൻ തെക്കുഭാഗം, അനുപം ശേഖർ, അനൂപ് അശോകൻ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img