
പ്രാങ്ക് കോൾ പാളിയതോടെ മാപ്പു പറഞ്ഞ് ആർ ജെ അഞ്ജലി. ബ്യൂട്ടിപാർലർ നടത്തുന്ന സ്ത്രീയെ വിളിച്ച് സംസാരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ആർ ജെ അഞ്ജലി്കകെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. ഇതിനു പിന്നാലെയാണ് യുവതി മാപ്പു പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. മെഹന്തി ആർട്ടിസ്റ്റായ സ്ത്രീയെ വിളിച്ചാണ് അഞ്ജലിയും സുഹൃത്തും ചേർന്ന് സ്വകാര്യ ഭാഗത്ത് മെഹന്തി ഇടുന്നതിന് റേറ്റ് എത്രയാകുമെന്ന് ചോദിച്ചത്.
അവതാരകയും റേഡിയോ ജോക്കിയുമായ അഞ്ജലിയും സുഹൃത്ത് നിരഞ്ജനയും ചേർന്നാണ് പ്രാങ്ക് കോൾ ചെയ്തത്. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ സമൂഹ മാധ്യമങ്ങളിൽ നിരവധി പേരാണ് അഞ്ജലിയെയും നിരഞ്ജനയെയും വിമർശിച്ച് രംഗത്തെത്തിയത്. വിവാഹമാണ് മെഹന്തി ഇടണം എന്നു പറഞ്ഞാണ് യുവതികൾ ഫോൺ സംഭാഷണം ആരംഭിക്കുന്നത്. തുടർന്ന് കൈകളിൽ മെഹന്തി ഇടുന്നതിനും കാലുകളിൽ മെഹന്തി ഇടുന്നതിനുമുള്ള റേറ്റ് യുവതികൾ ചോദിക്കുന്നുണ്ട്. ഇതിന് മറുതലയ്ക്കലുള്ള സ്ത്രീ മറുപടി പറയുകയും ചെയ്തു. തുടർന്നാണ് വരനെ ഞെട്ടിക്കാനായി സ്വകാര്യ ഭാഗത്ത് മെഹന്തി ഇടണമെന്നും അതിന് റേറ്റ് എത്രയെന്നും ആർ ജെ അഞ്ജലി ചോദിക്കുന്നത്. ഇതോടെ മെഹന്തി ആർട്ടിസ്റ്റായ സ്ത്രീ കോൾ കട്ടു ചെയ്യുകയായിരുന്നു.
വിഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇവരുടെ നടപടിയെ വിമർശിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടു. ‘മാന്യമായി ഒരു തൊഴിൽ എടുത്ത് ജീവിക്കുന്ന സ്ത്രീയെ വിളിച്ച്, വ്യത്തികേട് പറഞ്ഞ് വെളുക്കെ ചിരിക്കുക എന്നതിനെ പ്രാങ്ക് ആയി പരിഗണിക്കാൻ സാമാന്യ ബുദ്ധിയുള്ള ആർക്കും തോന്നില്ലെന്നാണ് കമൻറുകഴ് കൂടുതലും. ഇതിന് പിന്നാലെയാണ് മാപ്പ് പറഞ്ഞ് ആർ.ജെ അഞ്ജലി രംഗത്ത് വന്നത്. എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും, ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നും അഞ്ജലി പറയുന്നു. ഇനി തൻറെ ഭാഗത്ത് നിന്ന് ഇങ്ങനെ സംഭവിക്കില്ലെന്നും ആർ.ജെ അഞ്ജലി പറയുന്നു.











