NEWS
'ചിയാൻ' വിക്രമിന്‍റെ നായികയായി റിയ ഷിബു
20/04/2026 04:01 PM IST
Cinema desk

'ചിയാൻ' വിക്രം നായകനായ 'ഇരുമുഖൻ' എന്ന ചിത്രം സംവിധാനം ചെയ്ത ആനന്ദ് ശങ്കറിന്റെ സംവിധാനത്തിൽ വിക്രം വീണ്ടും ഒരു ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നു.. ഇത് വിക്രമിൻ 63-മത്തെ സിനിമയാണ്. തമിഴിലെ വമ്പൻ ബാനറുകളിലൊന്നായ 'സത്യജ്യോതി ഫിലിംസ്' നിർമ്മിക്കുന്ന ഈ ചിത്രത്തിന് സന്തോഷ് നാരായണനാണ് സംഗീതം നൽകുന്നത്. അടുത്ത് തന്നെ ചിത്രീകരണം തുടങ്ങാനിരിക്കുന്ന ഈ സിനിമയിൽ വിക്രമിനൊപ്പം നായികയായി അഭിനയിക്കുന്നത് സിനിമാ നിർമ്മാതാവായ ഷിബു തമീനിന്റെ മകൾ റിയ ഷിബു ആണത്രേ. തമിഴിൽ വിക്രം നായകനായ 'ഇരുമുഖൻ', 'സാമി-2', ഈയിടെ റിലീസായ 'വീര ധീര സൂരൻ' ഉൾപ്പെടെ പല ചിത്രങ്ങളുടെ നിർമ്മാതാവാണ് ഷിബു തമീൻ. അടുത്തിടെ പുറത്തുവന്നു വൻ വിജയമായ 'സർവം മായ' എന്ന മലയാള ചിത്രത്തിൽ അഭിനയിച്ചതിലൂടെ ജനപ്രീതിയാർജ്ജിച്ച താരമാണ് റിയ ഷിബു എന്നത് ശ്രദ്ധേയമാണ്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










