09:22pm 07 November 2026
NEWS
കേരളത്തില്‍ 100 ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ റിസ്റ്റോ പുതിയ ലോഗോ പ്രകാശനം ചെയ്തു
07/11/2026  09:05 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരളത്തില്‍ 100 ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ റിസ്റ്റോ പുതിയ ലോഗോ പ്രകാശനം ചെയ്തു

കൊച്ചി: കേരളത്തിലെ പുനരുപയോഗ ഊര്‍ജ മേഖലയില്‍ ശ്രദ്ധേയ സാന്നിധ്യമായ 'റിസ്റ്റോ', ഇലക്ട്രിക് വാഹന ചാര്‍ജിങ് രംഗത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. സംസ്ഥാനത്തുടനീളം 100 ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. റിസ്റ്റോ ഇവിയുടെ ഔദ്യോഗിക പ്രഖ്യാപനവും കമ്പനിയുടെ പുതിയ ലോഗോ പ്രകാശനവും പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ എൻ. ഷംസുദ്ദീൻ, ഹാരിസ് ബീരാന്‍ എം.പി. എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. റിസ്റ്റോ മാനേജിങ് ഡയറക്ടര്‍ ഇബ്‌നുല്‍ വഫാ കെ.ടി., ഡയറക്ടറും സിഇഒയുമായ അസ്ലം അല്‍ ലബീബ്, ഡയറക്ടറും സിഒഒയുമായ സതീശന്‍ കക്കാട് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം ദ്രുതഗതിയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുഗമവും സൗകര്യപ്രദവുമായ ചാര്‍ജിങ് അനുഭവം ഉറപ്പാക്കാനും ഹരിത ഗതാഗത അടിസ്ഥാനസൗകര്യ വികസനത്തിന് പിന്തുണ നല്‍കാനുമാണ് പുതിയ സംരംഭത്തിലൂടെ റിസ്റ്റോ ലക്ഷ്യമിടുന്നത്.

അഞ്ച് വനിതാ സംരംഭകരുടെ നേതൃത്വത്തില്‍ ആരംഭിച്ച റിസ്റ്റോ, ചുരുങ്ങിയ കാലയളവിനുള്ളില്‍ പുനരുപയോഗ ഊര്‍ജ മേഖലയില്‍ വലിയ വളര്‍ച്ചയാണ് കൈവരിച്ചത്. 2016-ല്‍ വാരീ സോളാറിന്റെ ചാനല്‍ പാര്‍ട്ണറായി പ്രവര്‍ത്തനം ആരംഭിച്ച 'നെസ്‌ട്രോ'യുടെ സാങ്കേതിക പരിചയസമ്പത്തുമായി 2018-ലാണ് 'റിസ്റ്റോ സോളാര്‍' രൂപീകരിച്ചത്. തുടര്‍ന്ന്, കേരളത്തില്‍ അദാനി സോളാറിന്റെ ആദ്യ ഔദ്യോഗിക ചാനല്‍ പാര്‍ട്ണറായി വളര്‍ന്ന കമ്പനി സൗരോര്‍ജ മേഖലയില്‍ ശക്തമായ സാന്നിധ്യമായി മാറി.

വീടുകള്‍ക്കും വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ഓണ്‍ഗ്രിഡ്, ഓഫ്ഗ്രിഡ്, ഹൈബ്രിഡ് സൗരോര്‍ജ പ്ലാന്റുകളുടെ രൂപകല്‍പ്പന, ഇന്‍സ്റ്റലേഷന്‍, സോളാര്‍ പാനല്‍ വിതരണം, വില്‍പ്പനാനന്തര സേവനം എന്നിവയാണ് കമ്പനിയുടെ പ്രധാന പ്രവര്‍ത്തന മേഖലകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 300 കോടി രൂപയിലധികം മൂല്യമുള്ള പദ്ധതി നിര്‍വഹണവും വില്‍പ്പനയും രേഖപ്പെടുത്തിയ കമ്പനിക്ക് കേന്ദ്ര പുനരുപയോഗ ഊര്‍ജ മന്ത്രാലയത്തിന്റെയും അനെര്‍ട്ടിന്റെയും അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 'ഫുള്‍ പവര്‍' എന്ന ആശയത്തിലൂന്നി സുസ്ഥിര ഊര്‍ജ പരിഹാരങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി മാനേജ്മെന്റ് അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img