
മഹാഭാരതത്തെ ആസ്പദമാക്കി അന്തരിച്ച പ്രശസ്ത മലയാള എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ എഴുതിയ 'രണ്ടാമൂഴം' എന്ന നോവൽ മോഹൻലാൽ നായകനായി 1,000 കോടി രൂപയുടെ ബഡ്ജറ്റിൽ ഒരു ബ്രമ്മാൻഡ സിനിമയായി ഒരുക്കുമെന്ന് 2016-ൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഭീമനെ ചുറ്റിപ്പറ്റിയുള്ള ഈ കഥയെ ദുബായ് ആസ്ഥാനമായുള്ള ബിസിനസുകാരനായ പി.ആർ. ഷെട്ടി നിർമ്മിക്കാൻ ഒരുങ്ങിയതുമായിരുന്നു. മുമ്പ് മോഹൻലാലിനെ നായകനാക്കി 'ഒടിയൻ' എന്ന ചിത്രം സംവിധാനം ചെയ്ത ശ്രീകുമാർ മേനോൻ ഈ ചിത്രം സംവിധാനം ചെയ്യുമെന്നുള്ള പ്രഖ്യാപനവും ഉണ്ടായിരുന്നു. എന്നാൽ ചിത്രീകരണം വൈകിയ കരണത്തിനാൽ തിരക്കഥാകൃത്തുമായി ഉണ്ടായ പ്രശ്നവും, കോടതി ഇടപെടലും ഉണ്ടായതിനെ തുടർന്ന് ഈ ചിത്രത്തിൽ നിന്നും നിർമ്മാതാവായ പി.ആർ.ഷെട്ടി പിന്മാറി. അങ്ങിനെ പ്രഖ്യാപനം കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ തന്നെ ഈ പ്രൊജക്റ്റ് നിന്ന് പോയി. ഇപ്പോൾ എം.ടി.വാസുദേവൻ നായർ മരിച്ചിട്ട് ഒരു വർഷത്തിലേറെയായി. ഈ സഹചര്യത്തിലാണ് 'കാന്താരാ' എന്ന ചിത്രം മുഖേന പ്രശസ്തനായ സംവിധായകനും, നടനുമായ ഋഷഭ് ഷെട്ടി 'രണ്ടാമൂഴം' നോവലെ സിനിമയാക്കാൻ താൽപര്യം പ്രകടിപ്പിച്ച് എം.ടി.വാസുദേവൻ നായരുടെ കുടുംബവുമായി ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിവരികയാണെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. പുരാണ ചരിത്ര പശ്ചാത്തലത്തിൽ 'കാന്താരാ' എന്ന സിനിമയുടെ രണ്ട് ഭാഗങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഋഷഭ് ഷെട്ടി ഈ ഭീമൻ കഥയെ സംവിധാനം ചെയ്യാനുള്ള തീരുമാനത്തോടെയാണ് ഇതിന് മുൻകൈയെടുത്തിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ഋഷഭ് ഷെട്ടിയുടെ ആഗ്രഹം സാധിക്കുകയാണെങ്കിൽ മലയാള സിനിമ ആരാധകർ വളരെയധികം ആകാംക്ഷയോടെ കാത്തിരുന്ന 'രണ്ടാമൂഴം' ഒരു പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുമെന്ന് പ്രതീക്ഷിക്കാം!
Photo Courtesy - Google










