01:59am 07 November 2026
NEWS
റൈസ് എബൗവ് 2025 നാവിഗേറ്റിംഗ് ബിസിനസ്സ് സക്സസ് ഇൻ ഖത്തർ.
25/02/2025  04:56 PM IST
റൈസ് എബൗവ് 2025 നാവിഗേറ്റിംഗ് ബിസിനസ്സ് സക്സസ് ഇൻ ഖത്തർ.

ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രഥമ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം ഡോം ഖത്തർ ഇന്ത്യൻ എമ്പസി അപെക്സ് ബോഡിയായ ഇന്ത്യൻ ബിസിനസ് ആന്റ് പ്രൊഫഷണൽ കൗൺസിലുമായി സഹകരിച്ച് ബേക്കർടില്ലി മുഖ്യ പ്രായോജകരായി റൈസ് എബൗവ് 2025 നാവിഗേറ്റിംഗ് ബിസിനസ്സ് സക്സസ് ഇൻ ഖത്തർ എന്ന പേരിൽ ഷെറാട്ടൺ ദോഹയിൽ ഇന്ത്യൻ വ്യാപാര വ്യവസായ വാണിജ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് വേണ്ടി  ബിസിനസ്സ് രംഗത്തെ ഇരുനൂറ്റി അമ്പതോളം വ്യക്തികളെ പങ്കെടുപ്പിച്ച് കൊണ്ട്  ദോഹയിലെ മലയാളി കൂട്ടായ്മകളിൽ അതിനൂതനമായ രീതിയിൽ സൗജന്യമായി ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചു.
 ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്ത് ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര ബന്ധങ്ങളെ കുറിച്ച് സംസാരിച്ചു. ഈ ബിസിനസ്സ് മീറ്റ് ഖത്തറിലെ വ്യാപാര സുഹൃത്തുക്കൾക്ക് ഒരു മുതൽക്കൂട്ട് ആകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

ബേക്കർടില്ലി ദോഹ മാനേജിംഗ് പാർട്ണറായിട്ടുള്ള രാജേഷ് മേനോൻ പരിപാടിയുടെ കീനോട്ട് സ്പീക്കറും മോഡറേറ്ററും ആയിരുന്നു. ഖത്തറിലെ തന്ത്രപരമായ തീരുമാനമെടുക്കൽ, അപകടസാധ്യത ലഘൂകരിക്കൽ, വളർച്ചാ അവസരങ്ങൾ എന്നിവ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഒരു ചലനാത്മക വേദിയായിമാറി റൈസ് എബൗവ് 2025. സ്ഥാപിത ഖത്തരി ബിസിനസ് ഗ്രൂപ്പുകളുമായി യോജിച്ച്, പൂരിത വിപണികൾ ഒഴിവാക്കുക, ഡാറ്റയുടെയും തന്ത്രപരമായ ദീർഘവീക്ഷണത്തിൻ്റെയും പിൻബലത്തിൽ നിർണായകമായ ബിസിനസ് കോളുകൾ നടത്തുന്നതിൻ്റെ പ്രാധാന്യം രാജേഷ് മേനോൻ ഊന്നിപ്പറഞ്ഞു. തീരുമാനങ്ങൾ എടുക്കുന്നതിലെ വൈജ്ഞാനിക പക്ഷപാതങ്ങളെ മറികടക്കുന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ഉൾക്കാഴ്ചകൾ വെല്ലുവിളികൾ നാവിഗേറ്റ് ചെയ്യുന്നതിനും സുസ്ഥിരമായ വിജയം നേടുന്നതിനുമുള്ള ബിസിനസുകൾക്ക് വിലപ്പെട്ട മാർഗ്ഗനിർദ്ദേശം നൽകി.

മുഹമ്മദ് അബ്ദുൾ അസീസ് അൽ ദലൈമി ( ബോർഡ് മെമ്പർ ഖത്തർ ഡവലപ്മെന്റ് ബാങ്ക്) അഹമ്മദ് റാഷിദ് അൽ മുസ്ഫരി ( ചെയർമാൻ മാറൂൺ ക്യാപിറ്റൽ അഡ്വൈസറി) ഗോപാൽ ബാലസുബ്രഹ്മണ്യം ( സീനിയർ പാർട്ണർ കെ പി എം ജി ) അജയ് കുമാർ ( എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആന്റ് ഹെഡ് ഓഫ് ഗ്ലോബൽ അസറ്റ് മാനേജ്മെന്റ് ക്യൂ എൻ ബി ഗ്രൂപ്പ്) മുഹമ്മദ് അൽ ബറാ സാമി ( ജനറൽ മാനേജർ മെക്ദാം ഹോൾഡിംഗ് ഗ്രൂപ്പ്) എന്നിവർ പാനലിസ്റ്റുകളായി ബിസിനസ്സ് രംഗത്ത് ആഗോള തലത്തിലുള്ള സാധ്യതകളെ കുറിച്ച് ചർച്ച ചെയ്തു.

ഈയ്യിടെ അന്തരിച്ച ഖത്തറിലെ ബിസിനസ്സ് പ്രമുഖൻ മുഹമ്മദ് ഈസയുടെ അകാല വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് ആരംഭിച്ച യോഗത്തിന് ഡോം ഖത്തർ ചീഫ് അഡ്വൈസർ മഷ്ഹൂദ് തിരുത്തിയാട് സ്വാഗതം പറഞ്ഞു. ഐബിപിസി പ്രസിഡന്റ് ത്വാഹ മുഹമ്മദ് അബ്ദുൾ കരീം അധ്യക്ഷനായിരുന്നു. അബ്ദുൾ റഷീദ് തിരൂർ,ബിജേഷ് പൊന്നാനി,അബ്ദുൾ അസീസ് തിരൂരങ്ങാടി, ഡോക്ടർ ഷഫീഖ് താപ്പി,സിദ്ദിഖ് ചെറുവല്ലൂർ, സുരേഷ് ബാബു, നിയാസ് കൈപ്പേങ്ങൽ,നബ്ഷ മുജീബ്, പ്രീതി ശ്രീധർ, ഷംല ജഹ്ഫർ,നിസാർ താനൂർ, ശ്രീജിത്ത് വണ്ടൂർ, ഇർഫാൻ പകര,നൗഫൽ കട്ടുപ്പാറ, അനീസ് വളപുരം, രാഹുൽ കുണ്ടൂർ, ഉണ്ണിമോയിൻ കീഴുപറമ്പ് എന്നിവർ പരിപാടി നിയന്ത്രിച്ചു. അൻഷൂം ജെയിൻ അവതാരകയായ പരിപാടിക്ക് ഡോം ജനറൽ സെക്രട്ടറി എസികെ.മൂസ താനൂർ നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img