02:21pm 31 October 2026
NEWS
രിസാല സ്റ്റഡി സർക്കിൾ ഖത്തർ : 'പ്രസ് കേഡൻസ്' ടേബിൾ ടോക്ക് സംഘടിപ്പിച്ചു.
13/07/2025  12:06 PM IST
nila
രിസാല സ്റ്റഡി സർക്കിൾ ഖത്തർ : പ്രസ് കേഡൻസ് ടേബിൾ ടോക്ക്  സംഘടിപ്പിച്ചു.

ദോഹ: 'നേര് പറയാനാളുണ്ട് ' എന്ന ശീർഷകത്തിൽ രിസാല സ്റ്റഡി സർക്കിൾ ഖത്തർ നാഷണൽ കമ്മിറ്റി  പ്രവാസി രിസാല കാമ്പയിന്റെ  ഭാഗമായി 'പ്രസ് കേഡൻസ്'
ടേബിൾ ടോക്ക്  സംഘടിപ്പിച്ചു.  
പ്രേക്ഷക താൽപര്യങ്ങളും നിലനിൽപിന്റെ  ആവശ്യകതയും മാധ്യമങ്ങളുടെ നൈതികതാ ശോഷണത്തിന് ഹേതുവാകുന്നതായി വിവിധ വിഷയങ്ങളിൽ സംസാരിച്ച പാനലിസ്റ്റുകൾ നിരീക്ഷിച്ചു.  മാധ്യമങ്ങളുടെ മാതൃകാപരമായ  സാമൂഹ്യ പ്രതിബദ്ധതയുള്ള ഇടപെടലുകളും ചർച്ചയിൽ പ്രശംസിക്കപെട്ടു. പൂനെ യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ
നടന്ന സെമിനാറിൽ 
  ഉബാദ സഖാഫി
മോഡറേറ്ററായിരുന്നു.
 ഓമനക്കുട്ടൻ (കൈരളി), ഷഫീഖ്അറക്കൽ(മംഗളം), ഫൈസൽ ഹംസ(മീഡിയ വൺ), ആർ. ജെ. രതീഷ്(റേഡിയോ മലയാളം), നൗഷാദ് അതിരുമട(ആഗോളവാർത്ത)എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img