05:16am 28 October 2026
NEWS
പ്രസന്ന ലൈംഗിക തൊഴിലാളികളെ തേടി പോയിരുന്നെന്നും വെളിപ്പെടുത്തൽ


08/04/2025  09:26 AM IST
nila
പ്രസന്ന ലൈംഗിക തൊഴിലാളികളെ തേടി പോയിരുന്നെന്നും വെളിപ്പെടുത്തൽ

ടെക് സ്റ്റാർട്ടപ് റിപ്ലിങ്ങിന്റെ സഹസ്ഥാപകൻ പ്രസന്ന ശങ്കറും മുൻ ഭാര്യ ദിവ്യ ശങ്കറും തമ്മിലുള് വാക്പോര് തുടരുന്നു. പലതരം ലൈംഗിക വൈകൃതങ്ങളുള്ള വ്യക്തിയാണു പ്രസന്ന ശങ്കറെന്ന ദിവ്യയുടെ ആരോപണത്തിന്, ദിവ്യക്ക് പരപുരുഷ ബന്ധമുണ്ടെന്നായിരുന്നു പ്രസന്നയുടെ പ്രത്യാരോപണം. ഇപ്പോൾ പ്രസന്നക്കെതിരെ ​ഗുരുതരമായ ആരോപണങ്ങളാണ് ദിവ്യ ഉയർത്തുന്നത്. സാൻ ഫ്രാൻസിസ്കോ സ്റ്റാൻഡേർഡിനു നൽകിയ അഭിമുഖത്തിലാണ് ദിവ്യ തന്റെ മുൻ ഭർത്താവിനെതിരെ ​ഗുരുതരമായ ആരോപണങ്ങൾ ഉയർത്തുന്നത്.

അമിതമായ ലൈം​ഗികാസക്തിയും ലൈം​ഗിക വൈകൃതങ്ങളും നിറഞ്ഞയാളാണ് പ്രസന്ന ശങ്കർ എന്നാണ് ദിവ്യ ആരോപിക്കുന്നത്. താൻ പ്രസവിച്ച് കിടന്നിരുന്ന സമയത്ത് പോലും പ്രസന്ന ലൈം​ഗികവേഴ്ച്ചക്ക് നിർബന്ധിച്ചിരുന്നു എന്നും ലൈംഗിക തൊഴിലാളികളെ പ്രാപിച്ചിരുന്നു എന്നുമാണ് പ്രസന്ന വെളിപ്പെടുത്തുന്നത്. 

പ്രസന്ന തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ​ദിവ്യ അഭിമുഖത്തിൽ പറഞ്ഞു. നിരീക്ഷിക്കാൻ വീട്ടിൽ ഒളി ക്യാമറകൾ സ്ഥാപിച്ചിരുന്നെന്നും ഇവർ വെളിപ്പെടുത്തി. നികുതി വെട്ടിപ്പിനായി തന്നെയും മകനെയും പല രാജ്യങ്ങളിലേക്കു മാറ്റി താമസിപ്പിച്ചതായും ദിവ്യ ആരോപിച്ചു. പ്രസന്ന ശങ്കറുമായുള്ള വിവാഹത്തെ തന്റെ ജീവിതത്തിലെ ‘ഏറ്റവും മോശം പേടിസ്വപ്നം’ എന്നാണ് ദിവ്യ വിശേഷിപ്പിക്കുന്നത്. വിദേശത്ത് ഇവർ നടത്തിയ പോരാട്ടത്തിൽ നിന്നുള്ള നൂറുകണക്കിനു പേജുകളുള്ള കോടതി രേഖകൾ, ഇമെയിലുകൾ, ഫോട്ടോകൾ തുടങ്ങിയ രേഖകളാണു ദിവ്യയുടെ പക്കലുള്ള തെളിവുകൾ.

എന്നു ദിവ്യ മുൻപും ചൂണ്ടിക്കാണിച്ചിരുന്നു. പ്രസവശേഷം തന്നെ ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചുവെന്നും പ്രസന്നയുടെ സുഹൃത്തുക്കളുമായി പോലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചതായും ദിവ്യ ആരോപിച്ചിരുന്നു. ദിവ്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നതാണ് പ്രസന്നയുടെ പ്രധാന ആരോപണം. ഏതാനും ദിവസങ്ങൾക്കു മുൻപു പ്രസന്നയ്ക്കെതിരെ ദിവ്യ ശശിധർ ഉയർത്തിയ ആരോപണങ്ങൾക്ക് അദ്ദേഹം എക്സ് പേജിലൂടെ മറുപടി നൽകിയതോടെയാണ് ഇരുവരും തമ്മിലുള്ള നിയമയുദ്ധം ചർച്ചയായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img