10:49am 11 November 2026
NEWS
പൊതുരംഗത്തുള്ള സ്ത്രീകളെ അശ്ലീല കഥകൾ കൊണ്ട് തളർത്താനാവില്ലെന്ന് നടി റിനി ആൻ ജോർജ്
23/09/2025  03:35 PM IST
nila
പൊതുരംഗത്തുള്ള സ്ത്രീകളെ അശ്ലീല കഥകൾ കൊണ്ട് തളർത്താനാവില്ലെന്ന് നടി റിനി ആൻ ജോർജ്

സൈബർ ആക്രമണം നേരിടുന്ന സിപിഎം നേതാവ് കെ ജെ ഷൈനിന് പിന്തുണയുമായി നടി റിനി ആൻ ജോർജ് രം​ഗത്ത്. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് താരം കെ ജെ ഷൈനിന് പിന്തുണ പ്രഖ്യാപിച്ചത്.  ഇത്തരം ഉമ്മാക്കികൾ കാണിച്ചു വിരട്ടാം എന്ന് കരുതേണ്ടെന്ന് റിനി ആൻ ജോർജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പൊതുരംഗത്തുള്ള സ്ത്രീകളെ അശ്ലീല കഥകൾ കൊണ്ട് തളർത്താനാവില്ലെന്നും താരം വ്യക്തമാക്കുന്നു. ഷൈനിന് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചു കൊണ്ടാണ് റിനി ആൻ ജോർജിൻറെ പോസ്റ്റ്.

റിനി ആൻ ജോർജിൻറെ പോസ്റ്റിൻറെ പൂർണരൂപം

സ്വന്തമായി അഭിപ്രായങ്ങൾ പറയുന്നതും പൊതു രംഗത്ത് പ്രവർത്തിക്കുന്നതുമായ സ്ത്രീകളെ അധിക്ഷേപിച്ചും അപമാനിച്ചും അരങ്ങത്ത് നിന്ന് അടുക്കളയിലേക്ക് ആട്ടിപ്പായിക്കാം എന്ന് കരുതുന്നവരോട്... ഇത്തരം ഉമ്മാക്കികൾ കാണിച്ചു വിരട്ടാം എന്ന് കരുതേണ്ട... അപവാദ പ്രചാരണങ്ങളും അശ്ലീല കഥകളും തളർത്തുകയില്ല മറിച്ച് അത് കൂടുതൽ ശക്തി പകരും..മുന്നോട്ടുള്ള യാത്രയ്ക്ക് കൂടുതൽ ഊർജം നൽകും... സൈബർ ഇടങ്ങളിലെ സ്ത്രീ ഹത്യക്കെതിരെ ജാതി മത രാഷ്ട്രീയ പ്രായ ഭേദമന്യെ സ്ത്രീകൾ പോരാടുക തന്നെ ചെയ്യും...

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img