
കൊച്ചി: ഇറോഡ് ആസ്ഥാനമായ റെനാറ്റസ് ഗ്രൂപ്പിൻറെ പ്രമുഖ നിർമ്മാണ സാമഗ്രി ബ്രാൻഡായ റെനാക്കോൺ, അത്യാധുനിക സാങ്കേതികവിദ്യയിൽ നിർമ്മിച്ച റിനാഫ്ലെക്സ് ഫൈബർ സിമൻറ് ബോർഡുകൾ (എഫ്സിബി) കേരള വിപണിയിൽ അവതരിപ്പിച്ചു.
350 കോടി രൂപ ചെലവിൽ ആന്ധ്രാപ്രദേശിലെ നൈഡുപേട്ടയിൽ സ്ഥാപിച്ച സംയോജിത ഹരിത നിർമ്മാണശാലയിൽ ലാമിനാർ ഫ്ലോ ടെക്നോളജി ഉപയോഗിച്ചാണ് ഈ ബോർഡുകൾ നിർമ്മിക്കുന്നത്. മികച്ച കരുത്ത്, ഈട്, അഗ്നി-ഈർപ്പം-ചിതൽ പ്രതിരോധം, ദീർഘായുസ്സ് എന്നിവ ഉറപ്പുനൽകുന്നതിനൊപ്പം വേഗതയേറിയതും പരിസ്ഥിതി സൗഹൃദവുമായ നിർമ്മാണത്തിനും ഇത് അനുയോജ്യമാണ്. പ്രതിവാർഷം 60,000 മെട്രിക് ടൺ ഫൈബർ സിമൻറ് ബോർഡുകൾ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള ഏഷ്യയിലെ ഏറ്റവും വലിയ സംയോജിത നിർമ്മാണ കേന്ദ്രങ്ങളിലൊന്നായ ഈ പ്ലാൻറിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഐജിബിസി, ഗ്രിഹ തുടങ്ങിയ ഹരിത കെട്ടിട മാനദണ്ഡങ്ങൾക്കും ഇവ ഉപകരിക്കും. റെസിഡൻഷ്യൽ, കൊമേഴ്സ്യൽ, ഹോസ്പിറ്റാലിറ്റി, ഹെൽത്ത്കെയർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അടിസ്ഥാനസൗകര്യ വികസനം തുടങ്ങി വിവിധ മേഖലകളിലെ ആധുനിക നിർമ്മാണ ആവശ്യങ്ങൾ നിറവേറ്റുകയെന്ന ലക്ഷ്യത്തോടെയാണ് കേരളത്തിൽ റിനാഫ്ലെക്സ് അവതരിപ്പിക്കുന്നതെന്ന് റെനാറ്റസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി. സെൽവ സുന്ദരം പറഞ്ഞു. കേരളത്തിന് പിന്നാലെ ദക്ഷിണേന്ത്യയിലും തുടർന്ന് യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കും സാന്നിധ്യം വ്യാപിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
Photo Courtesy - Google









