02:14pm 30 April 2026
NEWS
‘ഹോളിവുഡ് നടിയെ പോലെയുണ്ട്’; വൈറലായി എഐ റിമി
19/05/2025  12:33 PM IST
nila
 ‘ഹോളിവുഡ് നടിയെ പോലെയുണ്ട്’; വൈറലായി എഐ റിമി

ഗായിക റിമി ടോമി പങ്കുവച്ച എഐ ചിത്രമാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്.  ‘സൂപ്പർഹീറോ’ ലുക്കിലുള്ള എഐ ചിത്രമാണ് ഗായിക ആരാധകർക്കായി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ചുവപ്പും കറുപ്പും നിറത്തിലുള്ള വസ്ത്രം ധരിച്ച റിമിയുടെ കയ്യിൽ ക്യാപ്റ്റൻ അമേരിക്കയുടെ ഷീൽഡുമുണ്ട്. 

‘സ്പൈഡർ വുമണി’ന്റെ കയ്യിൽ എന്തിനാ ഷീൽഡ് എന്നാണ് ആരാധകർ ചോദിക്കുന്നത്. റിമിക്ക് ഈ ലുക്ക് ചേരുന്നുണ്ടെന്നാണ് പൊതുവെ ആരാധകർ അഭിപ്രായപ്പെടുന്നത്. ‘പൊളിച്ചു’, ‘സൂപ്പർ’, ‘ഹോളിവുഡ് നടിയെ പോലെയുണ്ട്’, ‘ചില്ലറ ആഗ്രഹം ഒന്നുമല്ലല്ലോ’ എന്നിങ്ങനെയാണ് ചില കമന്റുകൾ. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img