02:53pm 01 November 2026
NEWS
റിമി ടോമി വീണ്ടും വിവാഹിതയാകാനൊരുങ്ങുന്നു; വരൻ നടനോ ഗായകനോ കോടീശ്വരനോ അല്ല
31/10/2026  08:46 PM IST
nila
റിമി ടോമി വീണ്ടും വിവാഹിതയാകാനൊരുങ്ങുന്നു; വരൻ നടനോ ഗായകനോ കോടീശ്വരനോ അല്ല

വീണ്ടും വിവാഹജീവിതത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണെന്ന സന്തോഷസൂചന പങ്കുവച്ച് ഗായിക റിമി ടോമി. 2026ൽ തനിക്ക് ചേർന്ന ജീവിതപങ്കാളിയെ കണ്ടെത്തിയെന്നാണ് താരം അറിയിച്ചിരിക്കുന്നത്. യുട്യൂബിലൂടെ പങ്കുവച്ച പുതിയ വിഡിയോയിലാണ് റിമി തന്റെ ജീവിതത്തിലെ ഈ വിശേഷം ആരാധകരുമായി പങ്കിട്ടത്.

പുതിയ പങ്കാളിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും താരം പറഞ്ഞു. റിമിയുടെ പ്രഖ്യാപനം ആരാധകർക്കിടയിൽ വലിയ കൗതുകത്തിന് ഇടയാക്കിയിട്ടുണ്ട്. ആരാണ് താരത്തിന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ആ വ്യക്തിയെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

റിമി ടോമിയുടെ വാക്കുകൾ: 

മൂന്നു വർഷം മുന്നേ എന്റെ കല്യാണമായി എന്ന തരത്തിൽ ഓൺലൈനിൽ വാർത്തകൾ വന്നപ്പോൾ ഞാൻ ഇതുപോലെ ഒരു വിഡിയോ ഇട്ടിരുന്നു. അന്ന് കല്യാണം ആയിട്ടില്ല എന്ന് ഞാൻ പറഞ്ഞിരുന്നു. രണ്ടാമത് ഒരു കല്യാണം കഴിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഇഷ്ടമാണോ അല്ലയോ എന്ന് ഞാൻ കാനഡയിലെ ഒരു സ്റ്റേജിൽ ചോദിച്ചത് ഭയങ്കര വൈറൽ ആയിരുന്നു. അപ്പോൾ എല്ലാവരും എന്നോട് രണ്ടാമത് ഒരു വിവാഹത്തെ പറ്റി ചിന്തിക്കുന്നുണ്ടോ എന്ന് ചോദിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളിൽ 75% ആൾക്കാർക്കും സന്തോഷമാകുന്ന ഒരു വാർത്തയാണ് ഞാൻ പറയാൻ പോകുന്നത്.

ഞാൻ ഒറ്റക്ക് നടക്കുകയും ട്രാവൽ ചെയ്യുകയും ചെയ്യുന്ന ആളാണ്. എങ്കിലും എന്റെ ഫാമിലി എപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു. എന്റെ ‌സഹോദരൻ, മമ്മി, അനിയത്തി, പിള്ളേര് ഒക്കെയാണ് എന്റെ ഫാമിലി. ഞാൻ ഭയങ്കര ഹാപ്പിയാണ്, പക്ഷെ എന്നാലും ഒരു പങ്കാളിയുടെ വിടവ് എപ്പോഴും ജീവിതത്തിൽ ഉണ്ടാകും. അങ്ങനെയിരിക്കെ, എന്റെ ജീവിതത്തിലോട്ട് ഒരാൾ ഈ 2026-ൽ വന്നു.

ആരാണ് എന്താ എന്നുള്ളത് ഞാൻ ഇപ്പോൾ പറയുന്നില്ല, അധികം വൈകാതെ നിങ്ങളോട് അത് ഞാൻ പറയാം. ഒരു കാര്യം പറയാം, ആക്ടറോ സിംഗറോ ഭയങ്കര പ്രശസ്തനോ ആയിട്ടുള്ള ആളോ അല്ലെങ്കിൽ കോടീശ്വരനോ ഒന്നുമല്ല. ഒരു ലൈഫ് പാർട്ണർ എന്ന് പറയുന്നത് ചുമ്മാ പോയി സെലക്ട് ചെയ്ത് എടുക്കാൻ പറ്റുന്ന ഒന്നല്ല. നമുക്ക് മനസ്സിലാകണം, ഒരു വൈബ് മാച്ചിങ് ഉണ്ടാകണം, സമാധാനമായി ഇരിക്കാൻ പറ്റണം. കരിയർ വൈസ് ആയിക്കോട്ടെ പേഴ്സണൽ സൈഡ് ആയിക്കോട്ടെ, എല്ലാത്തിലും ഒരു ഗ്രോത്ത് ഉണ്ടാകും എന്ന് തോന്നുന്ന ഒരാളെയാണ് പങ്കാളിയാക്കേണ്ടത്. ഇത് ദൈവം കൊണ്ടുതന്ന പോലെയാണ് എനിക്ക് തോന്നുന്നത്. ബാക്കിയെല്ലാം മുന്നോട്ട് ജീവിച്ചു കഴിയുമ്പോഴേ മനസ്സിലാവുകയുള്ളൂ. 

ജീവിതത്തിൽ ഏറ്റവും വലിയ കാര്യം പണമോ പ്രശസ്തിയോ ഒന്നുമല്ല, സമാധാനമായി, എന്നെ ടേക്ക് കെയർ ചെയ്യുന്ന, എന്റെ എല്ലാ സൈഡും മനസ്സിലാക്കിയ ഒരാളെയാണ് എനിക്ക് വേണ്ടത്  എന്നാണ് എനിക്ക് മനസ്സിലായത്. കുറച്ചു നാളുകൊണ്ട് ഞങ്ങൾ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കി, അതിലുപരി എന്റെ മനസ്സ് ഭയങ്കര പീസ്ഫുൾ ആയി. നല്ലൊരു ലൈഫ് എനിക്ക് കിട്ടും എന്നുള്ള പ്രതീക്ഷയിലാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്.

ഉടനെ ഉണ്ടാകും എന്ന് വിചാരിക്കുന്നു, എല്ലാം ദൈവത്തിന്റെ കയ്യിലല്ലേ. തീർച്ചയായിട്ടും നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും സപ്പോർട്ടും ഉണ്ടാവണം. വല്ലാത്തൊരു പോസിറ്റീവ് മൈൻഡിൽ ഒരു ശുഭാപ്തി വിശ്വാസത്തോടു കൂടിയാണ് ഞാൻ എന്റെ ഈ പുതിയ ജീവിതത്തിലോട്ട് കാലെടുത്തു വയ്ക്കുന്നത്. എന്തായാലും നിങ്ങളുടെ പ്രാർത്ഥന ഉണ്ടാവണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img