01:27am 21 October 2026
NEWS
ലൈംഗികദാരിദ്യം പിടിച്ച സമൂഹത്തെ ഓർക്കാതെ രസവും സുഖവുമുള്ള ഉടുപ്പിടാൻ സ്ത്രീകളോട് ആഹ്വാനം ചെയ്ത് റിമ കല്ലിങ്കൽ

09/01/2025  04:02 PM IST
nila
ലൈംഗികദാരിദ്യം പിടിച്ച സമൂഹത്തെ ഓർക്കാതെ രസവും സുഖവുമുള്ള ഉടുപ്പിടാൻ സ്ത്രീകളോട് ആഹ്വാനം ചെയ്ത് റിമ കല്ലിങ്കൽ

ലൈംഗികദാരിദ്യം പിടിച്ച സമൂഹത്തെ ഓർക്കാതെ രസവും സുഖവുമുള്ള ഉടുപ്പിടാൻ സ്ത്രീകളോട് ആഹ്വാനം ചെയ്ത് നടി റിമ കല്ലിങ്കൽ. ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂർ അറസ്റ്റിലായതിന് പിന്നാലെ സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ സജീവമാകുന്നതിനിടെയാണ് റിമയുടെ പ്രതികരണം. ധരിക്കുമ്പോൾ രസവും സുഖവും തോന്നുന്ന ഉടുപ്പിടാമെന്നാണ് റിമ സ്ത്രീകളോട് ആഹ്വാനം ചെയ്യുന്നത്. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് താരം വസ്ത്രധാരണത്തെ കുറിച്ച് നിലപാട് വ്യക്തമാക്കിയത്. 

ഇൻസ്റ്റ​ഗ്രാം പോസ്റ്റിന്റെ പൂർണരൂപം

പ്രിയപ്പെട്ട സ്ത്രീകളേ, ഇടുമ്പോൾ നിങ്ങൾക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുക. ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പുകൾ. ലൈംഗിക ദാരിദ്ര്യം പിടിച്ച, അരക്ഷിതവും ഭയം നിറഞ്ഞതുമായ സമൂഹം എന്തു ചിന്തിക്കുന്നു എന്നോർത്ത് ആശങ്കപ്പെടാൻ മാത്രം നീളമില്ല നമ്മുടെ ജീവിതത്തിന്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img