NEWS
റിലേ നിരാഹര സമരം അൻപത്തി ഏഴാം ദിനത്തിലേക്ക്
07/12/2024 10:12 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മുനമ്പം : റവന്യൂ അവകാശങ്ങൾ സ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം അൻപത്തി ഏഴാം ദിനത്തിലേക്ക്. അൻപത്തി ആറാം ദിനത്തിലെ നിരാഹാര സമരം വികാരി ഫാ. ആന്റണി സേവ്യർ തറയിൽ സിപി ഉത്ഘാടനം ചെയ്തു. ലിസി ആന്റണി, കുഞ്ഞുമോൻ ആന്റണി, മേരി ആന്റണി, ബെർളി കുരിശിങ്കൽ, രാജു വലിയ വീട്ടിൽ എന്നിവർ നിരാഹാരമിരുന്നു. കോട്ടയം വുമൺസ് ബിസിഎം കോളേജ് വൈദികർ, അദ്ധ്യാപകർ, വരാപ്പുഴ അതിരൂപത നീറിക്കോട് സെന്റ്. ജോസഫ് ഇടവക ഫ്രണ്ട്സ് ഓഫ് ദി ക്രൂസിഫൈഡ് കൂട്ടായ്മ അംഗങ്ങൾ എന്നിവർ ഐക്യദാർഢ്യവുമായി സമരപന്തലിലെത്തി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.