
പരിമിതികൾ വഴി മാറി.....നിയമസഭാ തിരഞ്ഞെടുപ്പിൽ പതിനേഴാം നമ്പർ മുടിക്കൽ അൽ മുബാറക്ക് സ്കൂൾ പോളിംഗസ്റ്റേഷനിൽ നേരിട്ട് എത്തി വോട്ട് രേഖപ്പെടുത്തി മടങ്ങുന്ന കെ എൻ റിദമോൾ ബി എൽ ഒ സഫന യോടൊപ്പം .
മാതാവ് ലൈല ബീ വി കെ എ സമീപം.
പെരുമ്പാവൂർ :പരിമിതികളെ കരുത്താക്കി ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയായി റിദ മോൾ കെ എൻ.
കാഴ്ച ചലന ബൗദ്ധിക വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് രാവിലെ തന്നെ എറണാകുളം ജില്ലയിലെ വാഴക്കുളം ഗ്രാമപഞ്ചായത്ത് അൽ മുബാറക്ക് സ്കൂൾ പതിനേഴാം നമ്പർ പോളിംഗ് ബൂത്തിൽ നേരിട്ട് എത്തിയാണ് റിദ മോൾ തൻറെ സമ്മതിദാന അവകാശം വിനിയോഗിച്ച് മാതൃകയായത്.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മുഖ്യ കേന്ദ്രത്തിലെ ബിരുദാനന്തര ബിരുദ സംഗീത വിദ്യാർത്ഥിനിയായ ബഹു ഭിന്നശേഷിത്വമുള്ള വിദ്യാർത്ഥിനി കൂടിയാണ്. റി ദ മോൾ .ഹോം വോട്ടിംഗ് സമ്പ്രദായത്തിന് ബദലായി ഇൻക്ലൂസീവ് വോട്ടിംഗ് സമ്പ്രദായം തെരഞ്ഞെടുക്കുകയായിരുന്നു റിദ മോൾ. ഇതുവഴി ഭിന്നശേഷി സമൂഹത്തിന് പോളിംഗ് ബൂത്തും പരിസരങ്ങളും വിവിധ നടപടിക്രമങ്ങളും പരിചയപ്പെടാൻ സാധിക്കും എന്നുള്ളതിനാലാണ് നേരിട്ട് പോളിംഗ് സ്റ്റേഷനിൽ എത്തി വോട്ട് രേഖപ്പെടുത്തുന്ന രീതി അവലംബിച്ചത്. ഇതുവഴി പൊതു ഇടങ്ങളിലും സമൂഹത്തിലും ഭിന്നശേഷി സൗഹൃദ ശാക്തീകരണ bഅന്തരീക്ഷം സൃഷ്ടിച്ചെടുക്കുക പ്രചോദിതമായ സന്ദേശം നൽകുക എന്നതും റിദമോ ലക്ഷ്യമാക്കുന്നു.
ബി എൽ ഒ സഫ്ന മാതാവ് ലൈല ബീവി കെ എ എന്നിവർ റിദ മോളെ അനുഗമിച്ചു.
Photo Courtesy - Google








