
കൊച്ചി: സംസ്ഥാനത്ത് ആദ്യമായി നടന്ന മാധ്യമ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമായി ഇന്ത്യയിലെ ആദ്യത്തെ പ്രസ് ക്ലബ് ആയ എറണാകുളം പ്രസ് ക്ലബ് നടത്തിയ മീഡിയ കലോത്സവത്തിൽ പങ്കെടുത്ത ഇനങ്ങളിൽ എല്ലാം പ്രഥമസ്ഥാനം കരസ്ഥമാക്കി മിഡിയാ കലോത്സവത്തിലെ വേറിട്ട താരമായി മാറി കാലടി സംസ്കൃത സർവകലാശാല മുഖ്യ കേന്ദ്രത്തിലെ അവസാന വർഷ ബിരുദ സംഗീത വിദ്യാർത്ഥിനി റിദമോൾ കെ എൻ.
ലളിത സംഗീതം സിനിമാഗാനം മാപ്പിളപ്പാട്ട് കവിത പാരായണം എന്നെ ഇനങ്ങളിൽ നടത്തിയ മത്സരങ്ങളിൽ സീനിയർ വിഭാഗം വിദ്യാർത്ഥികളുടെ മത്സരയിനങ്ങളിലാണ് മാറ്റുരച്ചത്.
തീവ്ര ശാരീരിക പരിമിതികളെ അതിജീവിച്ച് കലാസംഗീത രംഗത്തും ഉന്നത വിദ്യാഭ്യാസരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുന്ന അതുല്യ പ്രതിഭയാണ് റി ദമോൾ കെ എൻ.
പെരുമ്പാവൂർ ഗവൺമെൻറ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കി ഇപ്പോൾ തെന്നിന്ത്യയിലെ പ്രമുഖ കലാശാലയായ സംസ്കൃത സർവ്വകലാശാലയുടെ മുഖ്യ കേന്ദ്രത്തിൽ സംഗീത വിഭാഗത്തിൽ അവസാന വർഷ ബിരുദ വിദ്യാർത്ഥിനിയാണ്.
സംഗീതാ ആകാശങ്ങൾ കീഴടക്കി തന്റേതായ ഇടം കണ്ടെത്തുന്ന റിഥ മോൾ സംസ്ഥാന സർക്കാരിൻറെ സാമൂഹ്യനീതി വകുപ്പിന് കീഴിൽ കേരള സ്റ്റേറ്റ് സോഷ്യൽ സെക്യൂരിറ്റി മിഷൻ നേതൃത്വം നൽകി പ്രവർത്തിക്കുന്ന അനുയാത്ര റിഥം കലാ ഗ്രൂപ്പിൽ ഔദ്യോഗിക അംഗവും മ്യൂസിക് ആർട്ടിസ്റ്റും ആണ്.സംസ്ഥാന സർക്കാരിൻറെ എൻറെ കേരളം പ്രോഗ്രാമിൽ ആലപ്പുഴയിൽ നടന്ന ചടങ്ങിൽ സംഗീത സാന്ദ്രമായ പങ്കാളിത്തം ഉറപ്പാക്കിയാണ് മീഡിയ കലോത്സവത്തിന് എത്തിച്ചേർന്നത്.കൃതമകളുടെ സംഗീത കലാ വിദ്യാഭ്യാസ മികവ് തിരിച്ചറിഞ്ഞ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും സാമൂഹ്യനീതി വകുപ്പും കേരള സോഷ്യൽ സെക്യൂരിറ്റി മിഷനും സംഗീത യാത്രക്ക് ടാലന്റ് സെർച്ച് പ്രോഗ്രാമിലൂടെ കളമൊരുക്കുകയായിരുന്നു.
രാജ്യത്ത് പ്രാഥമിക തലം മുതൽ ഉന്നത കലാശാല വരെ അമ്മയും മകളും ഒരുമിച്ച് ഒരേ ക്ലാസ്സിൽ ഇരുന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയ അപൂർവ്വ നിമിഷത്തിനും റിദ മോളുടെ സംഗീത പഠന യാത്ര അവസരം ഒരുക്കി.
റിദ മോൾക്ക് തുണയായി അധ്യാപകരും സഹപാഠികളും സ്നേഹപൂർണ്ണമായ പിന്തുണയും നൽകിവരുന്നു.
മീഡിയ കലോത്സവത്തിലെ വ്യക്തിഗത ജാമ്യൻഷിപ്പ് നേടിയ റിദ മോൾക്ക് ഹൈബി ഈഡൻ എംപി, ചലചിത്ര നടി അനുമോൾ എന്നിവർ ചേർന്നു പ്രത്യേക ശില്പവും ഔദ്യോഗിക പ്രശസ്തിപത്രവും സമ്മാനിച്ചു.
സംഗീത ആകാശത്ത് ഉയരങ്ങൾ തേടുന്ന മോൾക്ക് കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ സ്പെഷ്യൽ അച്ചീവ്മെന്റ് പുരസ്കാരം നൽകി എറണാകുളം പ്രസ് ക്ലബ് ആദരിച്ചിരുന്നു.
എൻആർഐ കൗൺസിൽ ഓഫ് ഇന്ത്യ പ്രവാസി ഭാരതി കർമ്മ കർമ്മ ശ്രേയ പുരസ്കാരമുൾപ്പെടെ നിരവധി ദേശീയ സംസ്ഥാന പുരസ്കാരങ്ങളും വിവിധ അംഗീകാരങ്ങളും റിദ മോൾക്ക് ലഭിച്ചിട്ടുണ്ട്.








