
കൊച്ചിയിലെത്തിയ റെവ്‌ലോൺ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഇന്ത്യ മേധാവിയുമായ മേഘ്‌ന മോദി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു.
കൊച്ചി: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ബ്രാൻഡ് ഔട്ട്ലെറ്റുകളുടെ എണ്ണം മുന്നൂറിൽ നിന്ന് അറുനൂറായി ഉയർത്തുമെന്ന് റെവ്‌ലോൺ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഇന്ത്യ മേധാവിയുമായ മേഘ്‌ന മോദി. ഡിപ്പാർട്ട്മെന്റ് സ്റ്റോറുകളുടെ എണ്ണം ആയിരത്തിൽ നിന്ന് നാലായിരമായി ഉയർത്തുമെന്നും അവർ പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മേഘ്‌ന. മേക്കപ്പ്, സ്‌കിൻ കെയർ ഉത്പന്നങ്ങളിലൂടെ കളർ കോസ്‌മെറ്റിക് ശ്രേണിയിലും ഹെയർ കളർ, ഹെയർ കെയർ, ബോഡി സ്പ്രേ ഉത്പന്നങ്ങളിലൂടെ പേഴ്‌സണൽ കെയർ ശ്രേണിയിലുമാണ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നതെന്നും അവർ പറഞ്ഞു. പെർഫ്യൂം, ഹെയർ കെയർ ഉത്പന്നങ്ങളിലൂടെ റേവ്‌ലോൺ പുതിയ ഉത്പന്നനിരയിലേക്കുള്ള പ്രഖ്യാപനവും അവർ നടത്തി. ടയർ രണ്ട് നഗരങ്ങളെ ലക്ഷ്യമിട്ട് 399 രൂപ മുതലുള്ള സ്ട്രീറ്റ് വെയർ കോസ്‌മെറ്റിക്സും അവതരിപ്പിച്ചു. എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് ഔട്ട്‌ലെറ്റ്, ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ, ജനറൽ ട്രേഡ്, ഇ-കൊമേഴ്‌സ് എന്നിങ്ങനെ എല്ലാ ചാനലുകളിലും പൂർണ്ണ സാധ്യതകൾ പ്രയോജനപ്പെടുത്താനും വിതരണം വിപുലീകരിക്കാനും കമ്പനി പദ്ധതിയിടുന്നു. നിലവിൽ, വിൽപ്പനയുടെ ഏകദേശം 25% ഓൺലൈൻ ചാനലുകൾ വഴിയാണ്, ബാക്കിയുള്ളത് റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ എന്നിവയിലൂടെയാണ്. ഉമേഷ് മോഡി ഗ്രൂപ്പിന്റെ ഭാഗമായുള്ള മോഡി-മുണ്ടിഫാർമ 1995 ലാണ് റെവ്‌ലോൺ എന്ന പേരിൽ ഇന്ത്യയിൽ ആദ്യ രാജ്യാന്തര കോസ്‌മെറ്റിക് ബ്രാൻഡ് സ്‌ഥാപിച്ചത്.
Photo Courtesy - Google








