07:46am 13 November 2026
NEWS
ഭൂമി പതിച്ച് നൽകാനുള്ള വരുമാനപരിധി 2. 30 ലക്ഷം രൂപയായി ഉയർത്തുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ
15/07/2025  08:14 PM IST
സണ്ണി ലുക്കോസ്
ഭൂമി പതിച്ച് നൽകാനുള്ള വരുമാനപരിധി 2. 30 ലക്ഷം രൂപയായി ഉയർത്തുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ

അങ്കമാലി സിഎസ്എ ഹാളിൽ നടന്ന ചടങ്ങിൽ ആലുവ, പറവൂർ, കൊച്ചി, കണയന്നൂർ താലൂക്കുകളുടെ സംയുക്ത പട്ടയമേള ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ പട്ടയം നൽകുന്നതിനുള്ള വരുമാനപരിധി ഒരു ലക്ഷം രൂപയാണ്. എന്നാൽ കാലഘട്ടത്തിന്റെ മാറ്റം അനുസരിച്ച് ഇത് രണ്ടര ലക്ഷമായി ഉയർത്തും. സംസ്ഥാനത്തെ മുഴുവൻ ഭൂരഹിതർക്കും ഭൂമി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർമുന്നോട്ടുപോകുന്നത്.ഇതിൻ്റെ ഭാഗമായി കഴിഞ്ഞ 9 വർഷങ്ങളിലായി 4,0,9000 പട്ടയങ്ങൾ വിതരണം ചെയ്‌തു. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നാലു വർഷങ്ങളിലായി 2,23000 പട്ടയങ്ങൾ വിതരണം ചെയ്‌തു. ഇത്‌ ചരിത്രത്തിൽ തന്നെ ആദ്യമായാണ് എന്ന് മന്ത്രി പറഞ്ഞു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img