
കൊച്ചി : എറണാകുളം റവന്യൂ ജില്ലാ കലോത്സവം ലോഗോ പ്രകാശനം എറണാകുളം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ നിർവഹിച്ചു.എറണാകുളം സെൻറ് ആൽബർട്സ് എച്ച്എസ്എസ് മാനേജർ ഫാ. ജയൻ പയ്യപ്പിള്ളി അധ്യക്ഷത വഹിച്ചു.എറണാകുളം ഡിഇഒ സക്കീന മലയിൽ, വിഎച്ച്എസ്ഇ പ്രതിനിധി ബിജു ഈപ്പൻ, എച്ച്എസ്എസ് കോർഡിനേറ്റർ ശങ്കര നാരായണൻ, കൈറ്റ് ജില്ലാ കോർഡിനേറ്റർ അജി ജോൺ, ഡയറ്റ് പ്രിൻസിപ്പൽ ദീപ ജി. എസ്., ഡിഡിഇ സിഎ ബേബി മേരി ജോസഫ്,പബ്ലിസിറ്റി ആൻഡ് മീഡിയ കമ്മിറ്റി കൺവീനർ ആന്റണി ജോസഫ് ഗോപുരത്തിങ്കൽ, അധ്യാപക സംഘടന നേതാക്കളായ ജോമോൻ ജോസ്, ഏലിയാസ് മാത്യു,സാദിഖ് ടി. യു.,ബിജു കുര്യൻ, സിബി ആഗസ്റ്റിൻ, ഇ. ഐ. സിറാജ്, ഫിലോമിന ജോയ്‌സി,ആശലത, മാഹിൻ കെ. എ.,നിഷാദ് ബാബു, ബിന്ദു കെ., വി.തോമസ് പീറ്റർ, ജോസഫ് സെൻ തുടങ്ങിയവർ പങ്കെടുത്തു.കോതമംഗലം പുതുപ്പാടി ഫാദർ ജോസഫ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ബിൻസിൽ ബിജു മാത്യു നിർമിച്ച ലോഗോയാണ് ഇത്തവണത്തെ ലോഗോയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. പല്ലാരിമംഗലം മൈലൂർ പുൽപ്പറമ്പിൽ ബിജു പി. എമ്മിന്റെയും ബിസ്മി ടി. എൽദോ സിന്റെയും മകനാണ് ബിൻസിൽ. മികച്ച ലോഗോക്ക് മേളയുടെ ഉദ്ഘടാന സമ്മേളനത്തിൽ പുരസ്‌കാരം നൽകും.14 ഉപ ജില്ലകളിൽ നിന്നുമായി 8000ഓളം വിദ്യാർത്ഥികൾ പങ്കെടുക്കും.എറണാകുളം സെന്റ് ആൽബർട്സ് സ്കൂൾ,സെന്റ് ആൽബർട്സ് ടിടിഐ, സെന്റ് ആന്റണിസ് സ്കൂൾ, സെന്റ് മേരീസ് സ്കൂൾ, ദാരൂൾ ഉലൂം സ്കൂൾ എന്നിവയാണ് പ്രധാന വേദികൾ.
Photo Courtesy - Google








